Sunday, November 14, 2010

new post

അടുത്ത കാലത്തായി ദളിത്‌ സംഘടനകളെയും മറ്റും ആവശ്യമില്ലാതെ ചാരുന്ന ഒരു രീതി മുസ്ലീം സമുദായക്കാര്‍ കാണിച്ചുവരുന്നു.

പോപ്പുലര്‍ ഫ്രണ്ട്കാരെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌താല്‍ ഇങ്ങനെയാണ് ഭാഷാശൈലി:

“മുസ്ലീം – ദളിത്‌ വിഭാഗങ്ങള്‍ക്കു നേരെയുള്ള...”

SDPI യുടെ രാഷ്ട്രീയം പറയുമ്പോള്‍:

“SDPI, DHRM, ആദിവാസി ഗോത്രമഹാസഭ തുടങ്ങിയവ മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയബദല്‍ ...”

മുസ്ലീങ്ങള്‍ക്ക് ടിവി ചാനലുകള്‍ കുറവാണെങ്കില്‍:

“മുസ്ലീം – ദളിത്‌ - പിന്നോക്കവിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ...”

ദളിത്‌ - ആദിവാസി വിഭാഗങ്ങളോട് ഉദാരമായി പെരുമാറുന്നവര്‍ ആണ് മുസ്ലീങ്ങള്‍ എന്നൊരു ധാരണ പരത്താന്‍ ചിലര്‍ ആസൂത്രിതമായി ശ്രമിക്കുന്നുണ്ട്. ലോകത്തിന്റെ മറ്റുഭാഗങ്ങളില്‍ മുസ്ലീങ്ങള്‍ ആദിവാസി - ഗോത്രജന വിഭാഗങ്ങളോട് ചെയ്തിട്ടുള്ളത് എന്താണെന്ന് അറിയുന്നവര്‍ക്ക് ഈ വാദഗതികളുടെ പൊള്ളത്തരം മനസ്സിലാകും. ഇസ്ലാമികസാമ്രാജ്യത്വം എല്ലായിടത്തും വളര്‍ന്നു വികസിച്ചിട്ടുള്ളത് കീഴാളരായ ആദിവാസി ഗോത്രവര്‍ഗ ജനതകളെ കൊന്നൊടുക്കിയും അവരുടെ സാംസ്കാരിക ചിഹ്നങ്ങളെ മായ്ച്ചുകളഞ്ഞും സാമൂഹികക്രമങ്ങളെ അട്ടിമറിച്ചും തന്നെയാണ്. സുഡാന്‍ ഡാര്‍ഫറിലെ കറുത്തവര്‍ഗ്ഗക്കാരുടെ വംശഹത്യ തന്നെ ഉദാഹരണം. ജന്‍ജാവീദുകള്‍ എന്നറിയപ്പെടുന്ന സായുധരായ അറബ് അധിനിവേശക്കാര്‍ മണ്ണിന്റെ മക്കളായ ആദിവാസികളെ സുഡാന്റെ മണ്ണില്‍നിന്ന് തുടച്ചുനീക്കാന്‍ ശ്രമിക്കുന്നത് ആഫ്രിക്കന്‍ രാജ്യമായ സുഡാനെ സൗദി അറേബ്യ പോലുള്ള ഒരു ഒത്ത ഇസ്ലാമിക - അറബിരാഷ്ട്രം ആക്കിയെടുക്കാന്‍ വേണ്ടിയാണ്. ഒട്ടകപ്പുറത്തേറിയ അറബ് അധിനിവേശക്കാരുടെ വെടിയേറ്റ് മരിച്ചുവീഴുന്ന കറുത്തവന്റെ തണുത്തുറഞ്ഞ ശവശരീരങ്ങള്‍ മണല്‍ക്കാടുകളുടെ നിഗൂഡതയില്‍ ഒളിപ്പിച്ചിട്ടാണ് മുസ്ലീം സംഘടനകള്‍ “ദളിത്‌ - മുസ്ലീം ഐക്യം” എന്ന മരണക്കെണിയുമായി കീഴാളന്റെ ചുറ്റും വട്ടമിടുന്നത്.

ബ്രിട്ടീഷുകാര്‍ കൊലപ്പെടുത്തിയ ഭഗത് സിംഗിനെയും പഴശ്ശിരാജയെയും ഒരേ നുകത്തില്‍ കെട്ടുന്നവരാണ് നമ്മള്‍. ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടി എന്നുള്ള ഒറ്റക്കാരണത്തിന്റെ പേരില്‍ സ്വന്തം സാമ്രാജ്യം വികസിപ്പിക്കാന്‍ പോരടിച്ച പഴശ്ശിയെ സാമ്രാജ്യത്വത്തിനെതിരെ പോരാടിയ ഭഗത് സിംഗിനോടൊപ്പം സ്വാതന്ത്ര്യസമര സേനാനിയും രക്തസാക്ഷിയും ആക്കിവെച്ച നമ്മള്‍ യഥാര്‍ത്ഥത്തില്‍ അപമാനിക്കുന്നത് ഭഗത് സിംഗിനെ തന്നെയാണ്.


ഇതുപോലെ തന്നെയാണ് പിന്നോക്കക്കാര്‍ എന്ന ലേബലില്‍ മുസ്ലീങ്ങളെയും ദളിതരെയും ഒരേ കാറ്റഗറിയില്‍ പെടുത്തുന്നതും. മുസ്ലീങ്ങള്‍ക്ക് പിന്നോക്കാവസ്ഥ ഉണ്ടായിരിക്കാം. സവര്‍ണ്ണ മേധാവിത്വത്തില്‍ നിന്ന് അവര്‍ക്ക്‌ വിവേചനങ്ങള്‍ നേരിടേണ്ടി വരുന്നുണ്ടാവാം. അതിന്റെ പേരില്‍ എണ്ണിയാലൊടുങ്ങാത്ത മുസ്ലീം സംഘടനകള്‍ ഇടതടവില്ലാതെ മുറവിളികള്‍ നടത്തുന്നുമുണ്ട്. പക്ഷേ കയ്യ് നഷ്ടപ്പെട്ടവന് നഖം നഷ്ടപ്പെട്ടവന്റെ കരച്ചില്‍ എങ്ങനെ തോന്നുമോ അതുപോലെ മാത്രമേ ദളിതന് ഈ മുറവിളികള്‍ തോന്നൂ.


ദളിതുകളെ ഇസ്ലാം മതത്തിലേക്ക് ആകര്‍ഷിക്കുക വഴി ഇന്ത്യയെ മുസ്ലീം രാഷ്ട്രമാക്കി മാറ്റാം എന്നു സ്വപ്നം കാണുന്ന ഇത്തരം സംഘടനകള്‍ അടുത്തകാലത്തായി ആയുധമാക്കിയിരിക്കുന്നത് “അസവര്‍ണ്ണര്‍ക്ക് നല്ലത് ഇസ്ലാം” എന്ന പേരില്‍ എഴുപത് വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ പ്രസിദ്ധീകരിച്ച ചെറുപുസ്തകത്തെ ആണ്. മതപ്രചാരണം ലക്‌ഷ്യം വെച്ച് ഏതോ ഇസ്ലാമിസ്റ്റുകള്‍ എഴുതിയത് എന്ന് ന്യായമായി അനുമാനിക്കാവുന്ന ഈ പുസ്തകം ഒരുതരം മിഷനറി ഭാഷാശൈലിയാണ് ഉപയോഗിക്കുന്നത്. പ്രസ്തുത പുസ്തകം കേരളകൌമുദി പത്രാധിപര്‍ ആയിരുന്ന കെ. സുകുമാരനും അക്കാലത്തെ പ്രധാന അവര്‍ണ്ണ സമുദായ നേതാക്കളായിരുന്ന സഹോദരന്‍ അയ്യപ്പന്‍, കെ. പി. വള്ളോന്‍, പി കെ കുഞ്ഞിരാമന്‍, എ കെ ഭാസ്കര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് എഴുതിയതാണെന്നാണ് ഒരു വാദം. അതുശരിയെങ്കില്‍ പിന്നെ എന്തുകൊണ്ട് ഇവരൊന്നും ഇസ്ലാം മതം സ്വീകരിച്ചില്ല എന്ന മറുചോദ്യവും പ്രസക്തമാണ്‌.ശ്രീനാരായണ ഗുരുവിന്റെ “ഒരു ജാതി, ഒരു മതം, ഒരു ദൈവം, മനുഷ്യന് എന്ന വചനത്തിന് ബദലായി “ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട, മനുഷ്യന് എന്ന മുദ്രാവാക്യം ഉയര്‍ത്തിയ ആളാണ്‌ സഹോദരന്‍ അയ്യപ്പന്‍. അങ്ങനെയൊരാള്‍ അവര്‍ണ്ണര്‍ ഇസ്ലാം മതത്തില്‍ ചേരണമെന്ന് വാദിച്ചു എന്നുപറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസമുണ്ട്. മണ്മറഞ്ഞുപോയവര്‍ തര്‍ക്കത്തിനു വരില്ലല്ലോ.


എ കെ ഭാസ്കറിന്റെ മകന്‍ ബി ആര്‍ പി ഭാസ്കര്‍ ഈ പുസ്തകത്തെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്:

I have no reason to doubt the authenticity of the essay appearing under my father’s name. Nearly 70 years ago –a few years after the book was first published– I had accompanied him to a function held at Kollam on the Prophet’s birthday. On that occasion, he spoke on the message of Islam, and what is in the book corresponds with what he said there.

സ്വന്തം അച്ഛനാണ് ആ പുസ്തകത്തിലെ ഒരു ഭാഗം എഴുതിയതെന്നു വിശ്വസിക്കാന്‍ അദ്ദേഹത്തിനുള്ള സാധൂകരണം ഇതാണ്. “പെരുന്നാള്‍ സദസ്സുകളിലൊക്കെ അച്ഛന്‍ ഇതേ അഭിപ്രായം പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഇതെഴുതിയതും അച്ഛനാകാന്‍ സാധ്യതയുണ്ട്. എന്നാണ് അദ്ധേഹത്തിന്റെ നിലപാട്‌. ‘ഗ്രന്ഥകര്‍ത്താ’ക്കന്മാരില്‍ ഒരാളുടെ സ്വന്തം മകന്‍ പോലും ഊഹത്തിന്റെയും സാധ്യതയുടെയും വെളിച്ചത്തിലാണ് അങ്ങനെ വിശ്വസിക്കുന്നത് എന്നിരിക്കെ മറ്റു ‘ഗ്രന്ഥകാര’ന്മാരുടെ കാര്യവും ഇതുപോലെതന്നെ ആയിരിക്കുമല്ലോ. എന്നാല്‍ “പോപ്പുലറാ”യ ചിലര്‍ക്കുമാത്രം ഇതൊക്കെ സംശയലേശമെന്യേ ബോധ്യമാണ്.


“അസവര്‍ണ്ണര്‍ക്ക് നല്ലത് ഇസ്ലാം” എന്ന പുസ്തകത്തില്‍ ഹിന്ദു ദൈവങ്ങളെ വിശേഷിപ്പിച്ചിരിക്കുന്നത് നോക്കുക:

“ബ്രഹ്മാവ്-പച്ച മലയാ‍ളത്തില്‍ പറഞ്ഞാല്‍ പൂവേറി തന്നെ. പന്നഗശനായ വിഷ്ണു-എന്നു വെച്ചാല്‍ പാമ്പേറി. നന്ദിവാഹകനായ ശിവന്‍-എരുമയേറി. മൂഷിക വാഹകനായ ഗണപതി-എലിയേറി. മയൂരവാഹകനായ ഷണ്മുഖന്‍-മയിലേറി. അന്തകന്‍ പോത്തേറിയാണ്. ശ്രീകൃഷ്ണന്‍-ഗരുഢവാഹനനാണ്. എന്നുവെച്ചാല്‍ ശുദ്ധ കഴുവേറി എന്നുതന്നെ. ഇങ്ങിനെ കണ്ണില്‍ കണ്ട പാമ്പേറിയേയും പോത്തേറിയെയും കഴുവേറിയെയും മറ്റും..”

ഹിന്ദുമത വിശ്വാസികളായ ആരെങ്കിലും ആണ് ഇതെഴുതിയത് എന്ന് വിശ്വസിക്കാന്‍ പ്രയാസം. ഒരുപക്ഷേ നിരീശ്വരവാദിയായ ഒരാള്‍ ഇങ്ങനെയൊക്കെ എഴുതിയേക്കാം.


എന്നാല്‍ അത്തരം ഒരു നിഗമനത്തില്‍ എത്തിച്ചേരുന്നതിന് മുന്‍പ്‌ പ്രസ്തുത പുസ്തകത്തില്‍ ഇസ്ലാം മതത്തെ കുറിച്ചു വിവരിക്കുന്ന ഭാഗം കൂടി നോക്കാം:

“അവരുടെ മതം മുഹമ്മദ് നബി () ഉപദേശിച്ച ഒരൊറ്റമതം മാത്രമാണ്. ആ ഉപദേശത്തില്‍ നിന്ന് ഒരു അണുപ്രമാണമെങ്കിലും അവര്‍ വ്യതിചലിക്കാത്തതുകൊണ്ട് അവരുടെ മതം ഏതുരാജ്യത്തായാലും ഒരേതരം മതമായിട്ടുതന്നെ നില്‍ക്കുന്നു. ഒരൊറ്റ ദൈവത്തിലല്ലാതെ മറ്റൊരു ദൈവത്തിലും അവര്‍ വിശ്വസിക്കുന്നില്ല. മുസ്ലീങ്ങളെല്ലാവരും സമന്മാരും സഹോദരന്മാരുമാണെന്ന അവരുടെ ആചരണം അവര്‍ ഒരെറ്റ ജാതിയാണെന്നും വ്യക്തമാക്കുന്നു. അതുകൊണ്ട് ഒരു ദൈവം, ഒരു ജാതി, ഒരു മതം എന്ന ശ്രീനാരായണ ഗുരുസ്വാമി തൃപ്പാദങ്ങളുടെ ആദര്‍ശത്തെ മറ്റെല്ലാ മതങ്ങളെക്കാളും പരിപൂര്‍ത്തിയായി പ്രതിഫലിക്കുന്നതുകൊണ്ട് നമുക്ക് ഇസ്ലാം മതം പോലെ ചേര്‍ചയായ മതം മറ്റൊന്നും ലോകത്തില്‍ കാണുന്നില്ല. ഈ മതത്തില്‍ ഒരു ദൂഷ്യവും കാണുകില്ല. അതുകൊണ്ട് സ്വാമിയുടെ വാക്ക് നാം വിലവെക്കുന്നുണ്ടെങ്കില്‍, സ്വാമിയുടെ ആദര്‍ശം നാം നടത്തുന്നവരാണെങ്കില്‍,സ്വാമിയുടെ നേരെയുള്ള ഭക്തി നമുക്ക് അറിയിക്കേണമെങ്കില്‍, നാം എല്ലാവരും കഴിയുന്ന വേഗത്തില്‍ ഇസ്ലാം മതം സ്വീകരിക്കേണ്ടതുണ്ട്.

വസ്തുതകള്‍ മറച്ചുവെച്ചുകൊണ്ട് ഇസ്ലാമിനെ വെള്ളപൂശാനും വാനോളം പുകഴ്ത്താനും കാട്ടുന്ന ഉത്സാഹം ഒന്നുകൊണ്ടു തന്നെ പ്രസ്തുത പുസ്തകത്തിന്റെ രചനയ്ക്കു പിന്നില്‍ മുസ്ലീങ്ങള്‍ ആണെന്നു വ്യക്തമാണ്‌. രാജ്യദ്രോഹപരമായ യാതൊന്നും ഈ പുസ്തകത്തില്‍ ഇല്ലെന്നു വാദിക്കാമെങ്കിലും മതവികാരത്തെ വ്രണപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ തീര്‍ച്ചയായും ഈ പുസ്തകത്തില്‍ ഉണ്ടെന്നു കരുതാതെ വയ്യ.


ബുദ്ധമതത്തെ തള്ളിക്കളയാന്‍ ഗ്രന്ഥകാരന്‍മാരന്മാര്‍ പറയുന്ന ന്യായം ആരിലും ചിരിയുണര്‍ത്തും. ബുദ്ധന്‍ “വിഷ്ണുവിന്റെ മറ്റൊരു അവതാരമാണെന്ന് ജനങ്ങളെ വിശ്വസിപ്പിച്ചതിന്റെ ഫലമായ് ബുദ്ധമതം ഹിന്ധുമതത്തോട് ലയിച്ചു പോയ”ത്രേ! (ചൈനയിലും തായ്ലാന്റിലും ശിവസേനയാണല്ലോ ഭരിക്കുന്നത്.!)


ക്രിസ്തുമതത്തെ തള്ളിക്കളയാന്‍ നിരത്തുന്ന വാദങ്ങള്‍ ഏറെക്കുറെ ശരിയാണെങ്കിലും അവയൊക്കെയും ഇസ്ലാം മതത്തിനും ബാധകമാണെന്നതാണ് സത്യം.

“ക്രൈസ്തവമതം ഒരൊറ്റമതമാണെന്ന് പറയുവാന്‍ വല്ലവര്‍ക്കും ധൈര്യമുണ്ടെനില്‍ ഹിന്ദുമതവും ഒരെറ്റമതമാണെന്ന് പറയുവാന്‍ എനിക്കും ധൈര്യക്ഷയമുണ്ടാവുകയില്ല. എന്നാല്‍ കാര്യത്തിന്റെ വാസ്തവം അങ്ങനെയാണോ കിടക്കുന്നത്? ഒന്നാമത് ഇവരെ പ്രൊട്ടസ്റ്റന്റുകാരും, കത്തോലിക്കക്കാരും എന്ന് രണ്ട് വിഭാഗത്തില്‍ പെടുത്താം. ഇരുവരുടെയും വിശ്വാസങ്ങള്‍ എത്രയോ ഭിന്നമാണെന്ന് ഇവര്‍ തമ്മില്‍ പണ്ടേ നിലനിര്‍ത്തിപ്പോന്നിരുന്ന ഭയങ്കര സമരങ്ങള്‍ സാക്ഷ്യം വഹിക്കുന്നു.

ഇസ്ലാം മതത്തിലെ സുന്നി - ഷിയാ വിഭാഗങ്ങള്‍ തമ്മിലുള്ള കൊലവിളികളും സൂഫികളെ മതവിചാരണ ചെയ്തു കൊന്നൊടുക്കിയ മുസ്ലീം ഭരണാധികാരികളെയും സൌകര്യപൂര്‍വ്വം മറന്നുകൊണ്ടാണ് ഈ ഗീര്‍വാണം.

“ഹിന്ദുകളെ പോലെ തന്നെ മതത്തിന്റെ പേര് പറഞ്ഞിട്ട് കത്തോലിക്കക്കാര്‍ ചെയ്തിരുന്ന അനീതികള്‍ക്കും അക്രമങ്ങള്‍ക്കും ഒരു കയ്യും കണക്കുമുണ്ടായിരുന്നില്ല.

മുസ്ലീങ്ങളോളം മതത്തിന്റെ പേരില്‍ അക്രമങ്ങള്‍ നടത്തിയിട്ടുള്ള മറ്റേതു മതക്കാരാണ് ഉള്ളത്?

“ഹിന്ദുക്കളെ പോലെ തന്നെ ക്ഷുദ്രമായ ജാതിവിത്യാസം സ്പഷ്ടമായി ജീര്‍ണിച്ചു നില്‍ക്കുന്ന ക്രൈസ്തവ മതത്തിലാണോ നാം ചെന്നു ചാടേണ്ടത്. ഇങ്ങനെയാണങ്കില്‍ നമുക്ക് മതം തന്നെ മാറേണ്ട ആവശ്യമുണ്ടോ?

തികച്ചും ന്യായം. പക്ഷേ ഇസ്ലാമിന്റെ അവസ്ഥ എന്താണ്? പുതുതായി മതം മാറി മുസ്ലീങ്ങളാകുന്നവരെ പുസലാന്മാര്‍ എന്നാണ് കുലീന മുസ്ലീങ്ങള്‍ വിളിക്കുക. തങ്ങള്‍മാര്‍ മുതല്‍ ഒസ്സാന്‍മാര്‍ വരെയുള്ള ജാതിഭിന്നത പോരാഞ്ഞിട്ടാണ് ഇത്. അറേബ്യന്‍ രക്തശുദ്ധി കാത്തുസൂക്ഷിക്കുന്ന തങ്ങള്‍മാര്‍ക്ക് പുസലാന്മാരുമായോ ഒസ്സാന്മാരുമായോ വിവാഹബന്ധം നിഷിദ്ധമാണ്. പച്ചയായ യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചു വെച്ചുകൊണ്ടാണ്‌ ഇസ്ലാമിനെ 'മാതൃകാമത'മായി ഗ്രന്ഥകര്‍ത്താക്കള്‍ അവതരിപ്പിക്കുന്നത്‌.

“കത്തോലിക്കക്കാര്‍ ഹിന്ദുക്കളെക്കാളും വമ്പിച്ച ബിംബാരാധകരാണ്.
അവര്‍ണ്ണര്‍ക്ക് ബിംബാരാധന പാടില്ല എന്ന നിയമം ആരാണ് കൊണ്ടുവന്നത്? ശ്രീനാരായണഗുരു അരുവിപ്പുറത്ത് പ്രതിഷ്ഠിച്ച ശിവലിംഗം പിന്നെയെന്താണ്? അഥവാ അങ്ങനെയാണെങ്കില്‍ തന്നെ ഇസ്ലാം മതം ഇതില്‍ നിന്ന് മുക്തമാണോ? കഅബയിലെ കരിങ്കല്ലിനെ ഏഴുതവണ വലംവെക്കുകയും ചുംബിക്കാന്‍ ഉന്തുംതള്ളും നടത്തുകയും ചെയ്യുന്നത് ബിംബാരാധനയല്ലേ?




Thursday, November 11, 2010

സി.പി. രാമസ്വാമി അയ്യർ- ചർച്ച

Pasted from <http://urumbukadikal.blogspot.com/2009/11/blog-post_16.html>


സി.പി. രാമസ്വാമി അയ്യർ- ചർച്ച.


എന്റെ സി.പി. രാമസ്വാമി അയ്യരെ ഓർക്കുമ്പോൾ. എന്ന പോസ്റ്റിൽ ബ്ലോഗിൽ നടന്ന ചർച്ചകൾക്കു പുറമേ തിരുവനന്തപുരം ബ്ലോഗു ഗ്രൂപ്പിൽ നടന്ന ചർച്ച, പങ്കെടുത്ത അംഗങ്ങളുടെ അനുവാദത്തോടെ ഇവിടെ ചേർക്കുന്നു.


Kenny Jacob :
കാലം ഒരിക്കൽ തിരുവനന്തപുരത്തെ കെ.സി.എസ്. മണിയുടെ സ്മാരകം നിൽക്കുന്ന സ്ഥലത്തുനിന്നും അതു മാറ്റി, സി.പി.രാമസ്വാമി അയ്യരുടെ പ്രതിമ സ്ഥാപിക്കും.
Waiting for that day when Kerala recognizes a real visionary and true leader. 

അങ്കിൾ :
ഒഴുക്കിനെതിരേ നീന്തുകയാണോ, ഉറുമ്പേ. എഴുതിയത് നേരാണെങ്കിലും, എതിർപ്പ് വിളിച്ചു വരുത്തും.

Govindan Kutty :

സി പി നല്ലതു പലതും ചെയ്തു.  പ്രധാനമന്ത്രിയായാൽ അങ്ങനെ ചെയ്തുപോകും.  സി പി ബുദ്ധിമാനും ഭാവനാശാലിയുമായതിനാൽ, നല്ലത് കൂറ്റുതൽ ചെയ്തു.  ചീത്തതോ?  നേതാവ് എന്ന നിലക്ക് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ദൂഷ്യം താൻ നേതാവാണ്, താനേ നേതാവാകാവൂ, തന്റെ നേതൃത്വത്തെ ചോദ്യം ചെയ്യുന്നവനെ വെച്ചേക്കില്ല എന്ന ശാഠ്യമായിരുന്നു. എല്ലാം തന്നിൽ തുടങ്ങുകയും ഒടുങ്ങുകയും ചെയ്യണമെന്ന് ആഗ്രഹിച്ച ആ ബുദ്ധിമാൻ എന്ന്റൊന്തൊരു ബോറൻ ആയിരുന്നു! ആ വഴിയേ പോയ ചെറുതും വലുതുമായ ആളുകളെ നമ്മ്ല് നേരത്തേ ജർമ്മനിയിലും ഇറ്റലിയിലും റഷ്യയിലും റോമിലും കണ്ട്യിട്ടുണ്ട്.

Kenny Jacob :
സി പി നല്ലതു പലതും ചെയ്തു.  പ്രധാനമന്ത്രിയായാൽ അങ്ങനെ ചെയ്തുപോകും
If this were true Kerala automatically would have become a paradise. 

Santhosh Kumar :
ചുരുക്കി പറഞ്ഞാല്‍ തിരുവിതാംകൂര്‍ രാജകുടുംബമാണ്‌ ചതിയര്‍. സി പി ഒരു ബലിയാടും.


കെ സി എസ്‌ മണിയുടെ പ്രതമ മാറ്റുമെന്ന്‌ പറയുന്നത്‌ ഒരു കടന്നകൈ അല്ലേ കെന്നി... 

Kenny Jacod:
History is always written by the side that wins. CP lost and is portrayed as a dictator. If he had won we would have learned that Jawaharlal Nehru was a power hungry and tried to conquer kerala.


KCS Mani can be thought of as a freedom fighter like Bhagat singh or as a rebellious assassin like the Naxalites. It all depends on who wins.


Unfortunately for  CP lost and KCS mani won. But as intelligent and unbiased people we need to give credit to CP for whatever he has done, and TRY to see history from a neutral point of view.


Think about this...


 (old Kerala) = Punjab = Kashmir = every other state from which we have see (rebellions = freedom freedom struggle) 

AntonyBoban:

“@ സന്തോഷ് കുമാർ, 
കെന്നി പറഞ്ഞതു തന്നെ,
ജയിച്ചവന്റെ വീര കഥകളെയാണ് നാം എല്ലാക്കാലത്തും ചരിത്രമെന്ന പേരിൽ വായിക്കുനത്.

കെ.സി.എസ്. മണിയുടെ പ്രതിമ മാറ്റണമെന്നത് കടന്ന കൈയ്യെന്നല്ല, തീവ്രവാദമെന്നാണ് വിളിക്കേണ്ടത്. 
പക്ഷേ മഹാനായ ആ വ്യക്തിക്ക് നമ്മൾ ചെയ്യേണ്ട ഏറ്റവും നല്ല സ്മരണാഞ്ജലിയാകണം അത്തരമൊരു നടപടി.

@ ഗോവിന്ദൻ കുട്ടി,
സി.പി. യുടെ പ്രതിമയുടെ മൂക്കുതകർത്ത സി.പി. സത്രം ആക്രമണത്തിൽ എത്രപേർ അറൻസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്?
സി.പി.യുടെ ആത്മസംയമനത്തിന്റെ ഉത്തമ ഉദാഹരണമാണ് ആ സംഭവം.

“പ്രധാനമന്ത്രിയായാൽ അങ്ങനെ ചെയ്തുപോകും“

സൻസ്ഥാന രൂപീകണത്തിനു ശേഷം അമ്പതിലേറെ കൊല്ലം കഴിഞ്ഞിട്ടും നമ്മളെന്തു ചെയ്തു എന്നൊരു കണക്കെടുപ്പു നടത്തുന്നതു നന്നായിരിക്കും.

Arun Mohan:
Dear Santhosh


This trend is absolutely wrong. Because its nothing short of shifting "Mandhu" from one leg to another.... The Kerala Society has done grave injustice to Sir C.P. But to every extend all the decisions which Sir C.P has taken was in joint consultation with the H.H The Maharaja Sree Chitra Thirunal, because H.H The Maharaja was not a titular rule in Travancore. He was powerful and a great visionary in all possible ways. Perhaps as per the Bureaucractic tradition, laid down ever since formation of Travancore Sree Moolam Council (Legislature Assembly), most of the Raja's decision were in joint consultation with the Diwan and the Durbar as whole


All decisions of travancore, were taken in joint consultation with H.H The Maharaja, his Mother H.H Junior Maharani Rajamatha Sethu Parvathy Bai, H.H Queen Kartika Thirunal and her husband H.H 1st Prince Col.Goda Varma Raja. So the current trend of portray positive aspects of Travancore to Diwan and blaming on atrocities on Royal Family is simple reverse what happened in past.


Both Good and bad decisions of Travancore should be attributed to the entire Administration, not a single person. Diwan Sir C.P was a great powerful administrator and wise visionary. Several of his recommendations, made one of the biggest strives in Kerala's progress. But these visions were shared by the Royal Family.


Just for example, prior to Sir C.P Committee on Temple reforms that recommended for Great Temple Entry Proclaimation, Travancore Royal Family were shed its orthodoxity and initating several reforms against Casteism and creed. The first approach was H.H Maharani Sethu Lakshmi Bai's decree against Devadasi system, establishment of Travancore Downtrodden Commission to report conditions of lower castes, final abolishment of distance system followed among higher castes when seen near lower castes etc.In early 1900s, H.H The Maharaja Sree Moolam Thirunal brought second reforms to Sree Moolam State Council (Legislature Assembly) by which lower castes hindus, ezhavas, dheevras gain 3% reservations based on caste, without consideration of their land value. H.H The Maharaja Chitra Thirunal only continued this reforms by taking a bold approch, by adopting the reforms recommended by Sir C.P


Hence attributing Travancore's war against Casteism or Creed, should not limited to exclusive reforms of Sir C.P


Likewise in your report, I saw, Sir C.P buliding the first Airport, which is a real factual error. H.H 1st Prince Col. Goda Varma Raja who was the Husband of H.H Queen Karthika Thirunal  only took several initiatives leading to Trivandrum's development. GV Raja who was man behind in establishing a Royal Airforce airport in Trivandrum, followed by establishment of Kerala Flying club and a Mini Aerodorme, which became today's Trivandrum International Airport


GV Raja was instrumenting in developing the first masterplan for Trivandrum development, which included several mass electrification work, buliding State powerhouse and Sewage systems......


Ofcourse these all worked along with the Diwani Council...............


But I feel, this trend of blaming Royal family and praising Diwan will not do any help, as both worked together for both progress as well as decline of the Travancore state, together......... So the praises and blames must be distributed together


On Behalf of the Royal Family, I must thank for several bloggers like you, for your honest attempt to remove the pseudo approach towards the one of the greatest administrator of Kerala among Malayalees


With regards
Arun

Arun Mohan :
Well said Kenney


If on that day KC Mani's attempt failed and Sir C.P continued as Diwan, within a month, Travancore-Cochin Kingdoms would be an Independent country.


For many who does not know, in June 1947, Travancore declared its Independence with effect from Paramount British power leave India. Travancore with its adoption of American Model constitution, would be the only South Asian country having an Semi Monarchy American styled Presidential System. A special Undersecretary of Diwan, Keshava Menon ICS had discussions with Secretary of State in US and the American President Franklin Rosevelt was the first international personality who supported Travancore in August 1947. But soon with resignation of Sir C.P and loss of stablity in government in Travancore as well as Sardar Vallabhai Patel's strong approach against any foreign powers attempting to meddle into Indian Sub continent, soon resulted in US to drop its plans to recongize Travancore Kingdom


This was the most immedidate reason why Maharaja decided to sign accession treaty with India, as he was sure that he can't be sure of support of US in this regard........


If Sir C.P didn't resign, surely US would support Travancore and India won't dare to attack the state. As in case of any US Ally, Travancore would usher another era of prosperity like Japan etc.........


Unforunately the game was lost and thus we made Sir C.P as a traitor and under India we donot gain anything better than average........... This was our fate which couldn't be avoided.........


With regards
Arun

Riyad MR:

ഒരു മുറിപ്പാട് വരുത്തിയ വത്യാസം

സ്വാതന്ത്യാനന്തരം അല്ലറ ചില്ലറ രാജ്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് തീരുമാനിക്കുന്ന കമ്മിറ്റിയില്‍ കൂടി ഉണ്ടായിരുന്ന ആളാണ്‌ പട്ടാഭിരാമ രാമസ്വാമി അയ്യര്‍. അദ്ദേഹം ദിവാനായിരിക്കുന്ന തിരുവിതാം‌കൂര്‍ സ്വതന്ത്ര ഇന്ത്യയില്‍ ചേരാന്‍ വിസമ്മതിച്ചുകൊണ്ട് അയച്ച കത്തു കിട്ടി അന്തം വിട്ട മൗണ്ട് ബാറ്റണ്‍ സി പിയെ ഡെല്‍ഹിക്കു വിളിപ്പിച്ചു.


സി പിയുടെ ട്രാവന്‍‌കൂര്‍ തീരുമാനം ഉറച്ചതായിരുന്നു. അമേരിക്കന്‍ മോഡല്‍ രാജ്യം. അമേരിക്കന്‍ പ്രസിഡന്റിന്റെ സ്ഥാനത്ത് ദിവാന്‍. ഒരൊറ്റ വത്യാസം മാത്രം- ദിവാനെ നിയമിക്കുന്നത് മഹാരാജാവാണ്‌. തിരഞ്ഞെടുപ്പും വോട്ടുമൊന്നുമില്ല.


സര്‍‌ദാര്‍ പട്ടേലും മീറ്റിങ്ങിലുണ്ടായിരുന്നു. "ഇന്ത്യയില്‍ നിന്ന് വേറിട്ടൊരു രാജ്യം എന്ന സ്വപ്നവുമായാണ്‌ താങ്കള്‍ തിരുവിതാംകൂറിലേക്ക് മടങ്ങുന്നതെങ്കില്‍ നിങ്ങളുടെ ജീവന്‍ തന്നെ അപകടത്തിലാവും ഓര്‍ത്തോളൂ" പട്ടേലിന്റെ ഉരുക്കിന്റെ കാര്‍ക്കശ്യമുള്ള മുന്നറിയിപ്പ് സി പിയെ കുലുക്കിയില്ല.
"നിങ്ങള്‍ക്ക് എന്നെ വധിക്കാന്‍ കല്പ്പിക്കാന്‍ കഴിയുമെന്ന് എനിക്കറിയാം, പക്ഷേ ഒന്നോര്‍ത്തോ, ഞാന്‍ കൂടി മരിച്ചാല്‍ പിന്നെ കമ്യൂണിസ്റ്റുകളെ നേരിടാന്‍ നിങ്ങള്‍ ഒറ്റയ്ക്കാകും"


സി പി മടങ്ങി. ജൂലായ് പതിനെട്ട് ആയിരത്തി തൊള്ളായിരത്തി നാല്പ്പത്തേഴില്‍ തിരുവിതാംകൂര്‍ രാജാവ് വിളംബരം ചെയ്തു, ആഗസ്റ്റ് ഇരുപത്താറു മുതല്‍ തിരുവിതാംകൂര്‍ മഹാരാജ്യം സ്വതന്ത്ര രാജഭരണ പ്രദേശമാകുമെന്ന്.


ജനം ഇളകി. സര്‍ സി പിക്കു പിന്നില്‍ എക്കാലവും ഉറച്ചു നിന്ന മന്നത്തു പത്മനാഭന്‍ പോലും ഇതില്‍ പ്രതിഷേധിച്ച് ജയില്‍ വാസം വരിച്ചു. പുന്നപ്രവയലാറില്‍ തുടങ്ങി ദിവാനെതിരേ പരസ്യലഹള നടത്തിയ കമ്യൂണിസ്റ്റുകള്‍ ദിവാനെയും മന്ത്രിമാരെയും ബോംബെറിഞ്ഞു കൊല്ലാന്‍ പദ്ധതിയിട്ടു എന്നാല്‍ അതിനു മുന്നേ ജൂലൈ ഇരുപത്തഞ്ചിന്‌ റെവല്യൂഷണറി സോഷ്യലിസ്റ്റുപാര്‍ട്ടിക്കാരനായിരുന്ന ഒരു ചെറുപ്പക്കാരന്‍ തിരുവനന്തപുരത്തു ഒരു സംഗീതപരിപാടി കേള്‍ക്കാനെത്തിയ ദിവാന്റെ മുഖത്തു വെട്ടി ഗുരുതരമായ പരിക്കേല്പ്പിച്ചു. മഹാരാജാവ് തന്റെ തീരുമാനം മാറ്റുകയാണെന്നും റിപ്ലബിക്ക് ഓഫ് ഇന്ത്യയില്‍ ചേരാന്‍ തനിക്കു സമ്മതമാണെന്നും മൗണ്ട് ബാറ്റണു ടെലിഗ്രാം അടിച്ചു.


( Thomas J Nossiter, Royal Institute of International Affairs എഴുതിയ Communism in Kerala: A study of political adaptation എന്ന പുസ്തകത്തില്‍ നിന്ന്)


കെ സി എസ് മണി സി പിയുടെ മുഖത്തിട്ടു വെട്ടയില്ലെങ്കില്‍(മൂക്ക് അറുത്തു എന്നത് സത്യമല്ല എന്ന് സി പിയെ ചികിത്സിച്ചവര്‍ പിന്നീട് പറഞ്ഞിട്ടുണ്ട്, കവിളിലും കണ്ണിനു മീതേയുമായിരുന്നു വെട്ടെന്ന് അവര്‍ പറയുന്നു) എന്തായിരിക്കും സംഭവിച്ചിരിക്കുക? ഒരു പക്ഷേ, കമ്യൂണിസ്റ്റുകള്‍ ബോംബേറില്‍ വിജയിച്ചേനെ, ഇല്ലെങ്കില്‍ ജനസമരം രൂക്ഷമായി ഒടുക്കം സി പി അടിയറവു പറഞ്ഞേനെ. 


ഇതൊന്നുമില്ലെങ്കിലും സര്‍‌ദാര്‍ പട്ടേല്‍ ബലം പ്രയോഗിച്ചു തന്നെ തിരുവിതാംകൂര്‍ ഇന്ത്യയില്‍ ലയിപ്പിക്കുമായിരുന്നു. ആ വെട്ട് പക്ഷേ ഒരു വത്യാസമുണ്ടാക്കി. സ്വതാല്പ്പര്യങ്ങള്‍ക്ക് വേണ്ടി ഒരു ജനതയുടെ ആഗ്രഹത്തെ കൊന്നു കുഴിച്ചു മൂടാന്‍ ശ്രമിച്ചാല്‍ ഏതു ദിവാനെയും പൊന്നുതമ്പുരാനെയും കൈകാര്യം ചെയ്യാന്‍ ആളുകള്‍ മടിക്കേണ്ടതില്ല എന്ന് അവര്‍ക്കു തന്നെ ബോദ്ധ്യം വന്നു. സ്വതന്ത്ര ഇന്ത്യയിലേക്ക് അവര്‍ ലയിക്കുമ്പോള്‍ നല്ലൊരളവിലെങ്കിലും രാജാവിനെയും ദിവാനെയും പേഷ്കാരെയും അധികാരിയെയും മാടമ്പിയെയും എല്ലാം മനസ്സില്‍ നിന്ന് അവര്‍ പറിച്ചു കളഞ്ഞിരുന്നു.


എന്റെ അച്ഛന്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ എന്നും അസംബ്ലിയില്‍ വഞ്ചീശ മംഗളം ആയിരുന്നു പാടിയിരുന്നത്. ഞാന്‍ "എല്ലാ ഭാരതീയരും എന്റെ സഹോദരീ സഹോദരന്മാരാണ്‌ " എന്നും.


103.അനന്തപുരിയിലെ നീചാധിപന്‍
അന്തപുരിയിലെ മഹാരാജാവയിരുന്ന സ്വാതിതിരുനാളിനെ ,സംഗീത ലോകത്തെ രാജവെന്നും ,രാജാക്കാന്മാരിലെ സംഗിതചക്രവര്‍‌ത്തിയുമെന്നാണ്‍ അറിയപ്പെടുന്നത്.
മെല്‍‌പ്പടിയാനെ, വൈകുണ്ട സ്വാമികള്‍‌ -നിചാധിപന്‍‌ എന്നാണു വിളിച്ചത്.1823-ല്‍‌ തിരുവിതാം കൂറില്‍‌ തന്റെ പ്രസ്ഥാനത്തോടൊപ്പം ,ജാതിവിരുദ്ധ-അയിത്ത വിരുദ്ധ
സമരവും ഉയര്‍‌ത്തികൊണ്ടു വന്നു.


ചാന്നാര്‍‌ മുതല്‍‌ താഴോട്ടുള്ള ജാതിപെണ്ണുങ്ങള്‍‌ക്ക് -മേല്‍‌വസ്ത്രമണിയാനുള്ള സ്വാതന്ത്രിയം ഇല്ലായിരുന്നു.തെക്ക്ന്‍‌തിരുവുതാം ക്കഊറില്‍‌
നിന്നുമാ..സമരം ,കൊല്ലം വരെ പടര്‍‌ന്നു.വൈകുണ്ടസ്വാമിയേ തുറുങ്കലിലടച്ചു.118 ദിവസം കൊടിയ മര്‍‌ദനമായിരുന്നു.ആ കാലത്ത് രാജാവു അന്യദേശ കലകാരുമായി,
ക്രയാ-ക്രയ്യയ/,സ-രി-ഗ-മ-പ-ധ-നിയില്‍‌ ആറാടുകയായിരുന്നു.കരത്തിന്റെ നിലവാരം ആകാശത്തോളമുയര്‍‌ന്നു.തലകരം ,മുലകരം,മിശക്കരം.(ലിംഗത്തിനില്ലായിരുന്നു.)
ബ്രിട്ടനുകപ്പം കൊടുത്തുള്ള ഈ ഭരണത്തില്‍‌ ,ക്ര്‍‌ഷകരും ,സാധരണക്കാരും ഉരുകുകയായിരുന്നു.
സമരം നിര്‍‌ത്താനും,നാടാന്മാരുടെ കാര്യം മാത്രം പറയാനും ,എന്നാല്‍‌ മോചിപ്പിക്കാമന്നുള്ള രാജ തിറ്റുരം തള്ളുകയായിരുന്നു സ്വാമി.

Riyad MR:
2008 ആഗസ്റ്റ്‌ 8 ന്‌ വൈക്കം സത്യാഗ്രഹ സ്‌മാരകമന്ദിരം രാഷ്‌ട്രത്തിനു സമര്‍പ്പിച്ചുകൊണ്ട്‌ കേന്ദ്രമന്ത്രി വയലാര്‍ രവിയും മറ്റു നേതാക്കളും വൈക്കം സത്യാഗ്രഹനായകന്മാരെക്കുറിച്ചും അതിലൂടെ അവര്‍ നേടിയെടുത്ത ക്ഷേത്രപ്രവേശനവിളംബരത്തെക്കുറിച്ചും വളരെ വാചാലമായി സംസാരിക്കുകയുണ്ടായി. അയിത്തജാതിക്കാര്‍ക്ക്‌ ക്ഷേത്രപ്രവേശനം എന്ന ലക്ഷ്യത്തിനുവേണ്ടിമാത്രമുള്ള സമരമായിരുന്നു വൈക്കം സത്യാഗ്രഹമെന്ന ധ്വനിയുണര്‍ത്തിയാണ്‌ പലരും സംസാരിച്ചത്‌. എന്നാല്‍ പ്രസ്‌തുതപരിപാടിയുടെ പത്രപരസ്യത്തില്‍ നഗരസഭാദ്ധ്യക്ഷന്റേതായി വന്ന ചിലപരാമര്‍ശങ്ങള്‍ വൈക്കം സത്യാഗ്രഹത്തിന്റെ ഉള്ളറകളിലേയ്‌ക്ക്‌ അല്‌പം വെളിച്ചം വീശിയെങ്കിലും പലതും അദ്ദേഹവും മൂടിവച്ചു; അഥവാ മൂടിവയ്‌ക്കാന്‍ ശ്രമിച്ചു. ആ ഉള്ളറകളിലേക്ക്‌ മാന്യവായനക്കാരെ കൂട്ടികൊണ്ടുപോവുക എന്നതാണ്‌ ഈ ലേഖനത്തിന്റെ ലക്ഷ്യം.

തിരുവിതാംകൂര്‍ രാജഭരണാധികാരികള്‍ നിര്‍ത്തലാക്കിയ അപരിഷ്‌കൃത ആചാരങ്ങളുടേയും ജീവിതരീതികളുടേയും പേരില്‍ തിരുവിതാംകൂര്‍ ഭരണാധികാരികളെ പുരോഗമന ചിന്താഗതിക്കാരായി പുകഴ്‌ത്താനാണ്‌ ചില വരേണ്യവര്‍ഗ്ഗ എഴുത്തുകാര്‍ ശ്രമിക്കുന്നത്‌. തിരുവിതാംകൂറില്‍ സര്‍ക്കാര്‍ സ്ഥാപിച്ച പല സ്ഥാപനങ്ങളും അണകെട്ടുകളും എന്തിന്‌ കെ.എസ്‌.ആര്‍.ടി.സി വരെ തിരുവിതാംകൂര്‍ രാജാക്കന്മാരുടെ ഭരണനേട്ടങ്ങളില്‍ ഉള്‍പ്പെടുത്തുമ്പോഴും; ഈ നേട്ടങ്ങള്‍ക്കു പിന്നില്‍ ഒളിഞ്ഞിരിക്കുന്ന ബ്രിട്ടീഷ്‌ ഭരണാധികാരികളുടെ മുഖങ്ങള്‍, ഈ വരേണ്യവര്‍ഗ്ഗം ചരിത്രരേഖകളില്‍ ചേര്‍ക്കാതെ വരുന്നത്‌ മനഃപൂര്‍വ്വമല്ലെങ്കില്‍ പിന്നെ എന്താണ്‌?

ചാന്നാര്‍ സ്‌ത്രീകള്‍ക്ക്‌ മാറുമറയ്‌ക്കാന്‍ അനുവാദം കൊടുത്തതിനെ ചിലര്‍ രാജഭരണത്തിന്റെ സന്മനസ്സായി വാഴ്‌ത്തുന്നു. എന്നാല്‍ ഈ അവകാശത്തിനുവേണ്ടി ചാന്നാര്‍ സ്‌ത്രീകള്‍ നടത്തിയ ഐതിഹാസിക സമരത്തേയും ആ സമരത്തെ രാജകിങ്കരന്മാര്‍ അതിക്രൂരമായി നേരിട്ടതും ഇക്കൂട്ടര്‍ വിസ്‌മരിക്കുന്നു. ഈ ജനകീയസമരത്തെ ``മാറുമറയ്‌ക്കല്‍ അവകാശസമരമെന്ന്‌'' വിളിക്കാതെ ``ചാന്നാര്‍ ലഹള'' എന്ന്‌ വിളിച്ച്‌ അവഹേളിക്കുകയായിരുന്നു ഈ എഴുത്തുകാര്‍. എന്നാല്‍ 1859 ജൂലൈ 26-ന്‌ പുറപ്പെടുവിച്ച രാജവിളംബരത്തില്‍ ``മേല്‍ജാതിക്കാരുടേതു പോലുള്ള വസ്‌ത്രധാരണം പാടില്ല'' എന്ന നിബന്ധന പ്രത്യേകം ചേര്‍ക്കാന്‍ ഈ ദയാവാത്സല്യരായ രാജാക്കന്മാര്‍ മറന്നില്ല. ഈ വിളംബരത്തിലൂടെ ചാന്നാര്‍ സ്‌ത്രീകള്‍ക്ക്‌ മാത്രമേ മേല്‍മുണ്ട്‌ ധരിക്കുവാനുള്ള അവകാശം കിട്ടിയിരുന്നുള്ളൂ. പിന്നെയും വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നു; അതായത്‌ 1915 ലെ പെരിനാട്‌ സ്വാതന്ത്ര്യ സമരത്തിലൂടെ മാത്രമാണ്‌ അയിത്ത ജാതിക്കാരായ മറ്റു സ്‌ത്രീകള്‍ക്ക്‌ മാറുമറയ്‌ക്കാനുള്ള അവകാശം കിട്ടിയത്‌. 

മാറുമറയ്‌ക്കാനുള്ള അവകാശത്തിനുവേണ്ടി ചാന്നാര്‍ സ്‌ത്രീകള്‍ നടത്തിയ സമരകാലഘട്ടത്തിലെ തിരുവിതാംകൂറിലെ താഴ്‌ന്ന ജാതിക്കാരുടെ ജീവിതരീതികള്‍ പരിശോധിക്കുന്നത്‌, രാജഭരണത്തിന്റെ ``വിശാലമനസ്സിനെ'' അടുത്തറിയാന്‍ സാധിക്കും. ബ്രാഹ്മണ സ്‌ത്രീകള്‍ക്കും ക്ഷത്രിയ സ്‌ത്രീകള്‍ക്കുമല്ലാതെ മറ്റൊരു ജാതിയിലുംപെട്ട സ്‌ത്രീകള്‍ക്കും മാറുമറച്ചുകൂടാ. നായര്‍ സ്‌ത്രീകള്‍ക്കും ബാധകമായിരുന്നു ഈ നിബന്ധന. മേലാളന്മാരുടെ മുമ്പില്‍, ആരെങ്കിലും അരയ്‌ക്കു മുകളില്‍ തുണിയിട്ടു ചെന്നാല്‍ മാറ്‌ ഛേദിച്ചുകളയും. ഒരിക്കല്‍, ബ്രിട്ടീഷ്‌ ഭരണ പ്രദേശത്തുനിന്നും ആറ്റിങ്ങല്‍ റാണിയെ കാണാനെത്തിയ ഒരു നാടാര്‍ സ്‌ത്രീ മാറുമറച്ചിരുന്നു എന്ന കുറ്റത്തിന്റെ പേരില്‍ അവരുടെ സ്‌തനങ്ങള്‍ മുറിച്ചുകളയാന്‍ അതേ സ്‌ത്രീവര്‍ഗ്ഗത്തില്‍പ്പെട്ട റാണി ഉത്തരവിറക്കുകയും അവരുടെ സ്‌തനങ്ങള്‍ മുറിച്ചുമാറ്റപ്പെടുകയും ചെയ്‌തു. താഴ്‌ന്ന ജാതിക്കാരായ സ്‌ത്രീകള്‍ കുട ചൂടിക്കൂടാ, പാദരക്ഷ ധരിച്ചുകൂടാ, സ്വര്‍ണ്ണാഭരണമണിഞ്ഞുകൂടാ, ഇളിയില്‍ കുടം വച്ച്‌ വെള്ളം ചുമന്നുകൂടാ, പശുവിന്റെ പാല്‍ കറന്നുകൂടാ, ഉച്ചാരണശുദ്ധിയില്‍ സംസാരിച്ചുകൂടാ, ചെയ്യുന്ന ജോലിക്ക്‌ കൂലിയില്ല, കല്ലുമാലയെ ധരിക്കാവൂ എന്നു വേണ്ട; കേട്ടാല്‍ മൂക്കത്തു വിരല്‍ വച്ചു പോകുന്ന ആചാരങ്ങളും നിയമങ്ങളുമായിരുന്നു തിരുവിതാംകൂര്‍ രാജഭരണത്തിന്‍ കീഴില്‍ നടമാടിയിരുന്നത്‌. തലക്കരം, മുലക്കരം, മേല്‍മീശക്കരം തുടങ്ങി തൊട്ടതിനും പിടിച്ചതിനും വരെ കരം വസൂലാക്കി, ഉണ്ടും ഉറങ്ങിയും രാജകൊട്ടാരങ്ങളെ ഇന്നത്തെ നക്ഷത്രവേശ്യാലയങ്ങളെപോലെയാക്കി സുഖിച്ചിരുന്ന രാജാക്കന്മാരുടെ വാഴ്‌ച(വേഴ്‌ച)യുടെ കഥകള്‍ അവരുടെ പൊതുജനസേവന തല്‌പരതയ്‌ക്കുമേല്‍ വിരല്‍ ചൂണ്ടുന്നതാണ്‌.

അടിമവ്യാപാരനിരോധനവും രാജാക്കന്മാരുടെയും വരേണ്യവര്‍ഗ്ഗത്തിന്റെയും ദയാദാക്ഷിണ്യമായി ഇന്നും കണക്കാക്കിവരുന്നു. 1792 ലാണ്‌ ഇന്ത്യയില്‍ അടിമവ്യാപാരം നിരോധിക്കുന്നത്‌. പിന്നെയും 20 വര്‍ഷങ്ങള്‍ കഴിഞ്ഞ്‌ 1812 ലാണ്‌ തിരുവിതാംകൂറില്‍ റാണി ലക്ഷ്‌മി ഭായി അടിമവ്യാപാരനിരോധനം നടപ്പിലാക്കുന്നത്‌. 1843-ല്‍ ബ്രിട്ടീഷ്‌ ഇന്ത്യാ ഗവണ്‍മെന്റ്‌ ആക്‌ട്‌ പ്രകാരം മലബാറില്‍ അടിമ സമ്പ്രദായം നിരോധിച്ചു. 1812-ല്‍ അടിമ വ്യാപാരം തിരുവിതാംകൂറില്‍ ഔദ്യോഗികമായി നിരോധിച്ചുകൊണ്ട്‌ ഗവണ്‍മെന്റ്‌ വിളംബരം നടത്തിയെങ്കിലും 1862 വരെ പറയര്‍, പുലയര്‍ തുടങ്ങിയവരെ അടിമകളായിത്തന്നെ നിലനിര്‍ത്തിപ്പോന്നിരുന്നു. 1853 ലാണ്‌ അടിമകള്‍ക്ക്‌ പിറക്കുന്ന കുട്ടികള്‍ സ്വതന്ത്രരാക്കപ്പെട്ടത്‌. പക്ഷേ, 1869 - ല്‍ മാത്രമാണ്‌ അടിയന്‍, അടിയങ്ങള്‍ തുടങ്ങിയ വാക്കുകള്‍ സര്‍ക്കാര്‍ രേഖകളില്‍ നിന്നും പ്രമാണങ്ങളില്‍ നിന്നും നീക്കം ചെയ്യപ്പെട്ടത്‌. അടിമത്ത നിരോധനത്തിനുവേണ്ടി ഇന്ത്യന്‍ നാട്ടുരാജാക്കന്മാര്‍ക്ക്‌ വെളിപ്പാട്‌ ഉണ്ടാകാന്‍ ഇടയാക്കിയ സാഹചര്യം എന്താണ്‌? അടിമത്തത്തിനെതിരെ പ്രാദേശികമായി ഉയര്‍ന്നുവന്ന സമരങ്ങളും യൂറോപ്പിലും അമേരിക്കയിലും ഉണ്ടായ അടിമത്ത വിരുദ്ധ പ്രക്ഷോഭണത്താല്‍ ഉയര്‍ന്നുവന്ന ഇന്ത്യയിലെ ക്രിസ്‌ത്യന്‍ മിഷണറിമാരുടെ സമയോചിതമായ ഇടപെടലുകള്‍ (ബ്രിട്ടീഷ്‌ രാജ്ഞി മുഖേന) ഒപ്പം ബ്രിട്ടീഷ്‌ ഇന്ത്യയുടെ സമ്മര്‍ദ്ദങ്ങളുമാണ്‌ റാണി ലക്ഷ്‌മി ഭായിയെക്കൊണ്ട്‌ അടിമത്ത നിരോധനത്തില്‍ ഒപ്പുവയ്‌പിക്കാന്‍ പ്രേരിപ്പിച്ചത്‌.





ശ്രീനാരായണഗുരു
അതുപോലെ തന്നെയുള്ള മറ്റൊരു സുപ്രധാന വിളംബരമായിരുന്നു പില്‍ക്കാലത്ത്‌ തിരുവിതാംകൂര്‍ സര്‍ക്കാരിന്റെ മാഗ്നാകാര്‍ട്ട എന്നറിയപ്പെട്ട ``ക്ഷേത്രപ്രവേശനവിളംബരം''. വൈക്കം സത്യാഗ്രഹമാണല്ലോ ക്ഷേത്രപ്രവേശനത്തിലേയ്‌ക്ക്‌ എത്തിച്ചത്‌ (എന്നാണ്‌ വരേണ്യവര്‍ഗ്ഗ എഴുത്തുകാര്‍ പറയുന്നത്‌). വെറും ക്ഷേത്രപ്രവേശനത്തിനുവേണ്ടി മാത്രമായിരുന്നോ ടി.കെ. മാധവനെപ്പോലെയുള്ള ഒരു ജനകീയ നേതാവ്‌ വളരെ സജീവമായി ഈ സമരത്തില്‍ പങ്കെടുത്തത്‌? ഈഴവരെ സംബന്ധിച്ചിടത്തോളം സ്വന്തമായി നിരവധി ക്ഷേത്രങ്ങള്‍ ശ്രീനാരായണ ഗുരു തന്നെ നിര്‍മ്മിച്ച്‌, സ്വയം പ്രതിഷ്‌ഠയും നടത്തി നല്‍കിയിരുന്നു. വേണമെങ്കില്‍, വൈക്കത്ത്‌ മറ്റൊരു ക്ഷേത്രം നിര്‍മ്മിക്കുവാന്‍ അന്നത്തെ കാലത്ത്‌ ശ്രീനാരായണഗുരുവിനും ഈഴവ സമുദായത്തിനും കഴിയുമായിരുന്നു. എന്നാല്‍ അതിനു തയ്യാറാകാതെ ടി.കെ. മാധവനും മറ്റും സത്യാഗ്രഹസമരം സംഘടിപ്പിച്ചതെന്തിന്‌? ചരിത്രപ്രസിദ്ധമായിത്തീര്‍ന്ന വൈക്കം സത്യാഗ്രഹപന്തലില്‍ ഗുരു ഒറ്റദിവസം മാത്രമാണ്‌


ടി.കെ.മാധവന്‍
സന്ദര്‍ശനം നടത്തിയത്‌. 1000 രൂപ സംഭാവന നല്‍കുകയും വെല്ലൂര്‍ മഠം സ്വാഗതസംഘത്തിനായി വിട്ടുകൊടുത്തതുമല്ലാതെ പിന്നീട്‌ സത്യാഗ്രഹത്തിന്‌ പ്രത്യക്ഷമായോ പരോക്ഷമായോ യാതൊരു സഹായവും ശ്രീനാരായണഗുരുവും എസ്സ്‌.എന്‍.ഡി.പി. യോഗവും ചെയ്‌തിരുന്നില്ല. അവരെ സംബന്ധിച്ചിടത്തോളം വൈക്കം സത്യാഗ്രഹത്തിന്‌ അത്രമേല്‍ കാര്യപ്രസക്തിയേ ഉണ്ടായിരുന്നുള്ളൂ.

ക്ഷേത്രവഴിയിലൂടെ അയിത്തജാതിക്കാര്‍ക്ക്‌ നടക്കുവാനുള്ള അവകാശത്തിനുവേണ്ടിയായിരുന്നു വൈക്കം സത്യാഗ്രഹമെന്നും പറയുന്നവരുണ്ട്‌. ഇതില്‍ എന്തെങ്കിലും യാഥാര്‍ത്ഥ്യമുണ്ടോ എന്നറിയണമെങ്കില്‍ ആ കാലഘട്ടത്തില്‍ നടന്ന ചില സംഭവങ്ങളിലൂടെ ഒന്ന്‌ കണ്ണോടിക്കാം. 1924 മാര്‍ച്ച്‌ 30 നാണ്‌ ടി.കെ. മാധവന്റെ നേതൃത്വത്തില്‍ സത്യാഗ്രഹം ആരംഭിച്ചത്‌. എന്നാല്‍ 1920 ല്‍ ഈ സമരനായകന്‍ ടി.കെ. ഇതേ വൈക്കം ക്ഷേത്രത്തിന്റെ നിരോധിക്കപ്പെട്ടവഴിയിലൂടെ ഒറ്റയ്‌ക്ക്‌ നടക്കുകയുണ്ടായി. പിന്നീട്‌ സത്യവൃതന്‍, അയ്യപ്പന്‍, കെ.കെ. മാധവന്‍ തുടങ്ങിയവരോടൊപ്പവും ടി.കെ. വൈക്കം ക്ഷേത്രപരിസരത്തെ വഴികളില്‍ സ്ഥാപിച്ചിരുന്ന തീണ്ടല്‍പലകകള്‍ മറികടന്നു പോയിരുന്നു. എന്നാല്‍ ഏതെങ്കിലും സവര്‍ണ്ണര്‍ അദ്ദേഹത്തെയോ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരെയോ തടഞ്ഞില്ല. അങ്ങനെയുള്ള സാഹചര്യത്തില്‍ ടി.കെ.മാധവനെപ്പോലുള്ള ഒരു നേതാവ്‌ വെറും ക്ഷേത്രപ്രവേശനത്തിനും വഴിനടക്കുവാനുമുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി മാത്രമായിരുന്നോ വൈക്കം സത്യാഗ്രഹം സംഘടിപ്പിച്ചത്‌?

വൈക്കം സത്യാഗ്രഹം, മനുഷ്യാവകാശധ്വംസനത്തിനെതിരെയും അദ്ധ്വാനിക്കുന്ന കീഴാളരുടെ അവകാശങ്ങളെ നിഷേധിക്കുന്ന സവര്‍ണ്ണ മേധാവിത്വത്തിനും അവരെ സംരക്ഷിച്ചുകൊണ്ടിരിക്കുന്ന തിരുവിതാംകൂര്‍ ഭരണത്തിനും എതിരായ സമരമായിരുന്നു. കാക്കിനാഡയില്‍ വച്ച്‌ നടന്ന കോണ്‍ഗ്രസ്സ്‌ സമ്മേളനത്തില്‍ ടി.കെ. മാധവനാണ്‌ ഗാന്ധിജിയെക്കൊണ്ട്‌ ``അയിത്തോച്ഛാടനം'' കോണ്‍ഗ്രസ്സിന്റെ ഒരു പരിപാടിയായി അംഗീകരിപ്പിച്ചത്‌. അതിനുശേഷം 1924 ജനുവരിയില്‍ എറണാകുളത്തു വച്ചു ചേര്‍ന്ന കോണ്‍ഗ്രസ്സ്‌ യോഗം അയിത്തോച്ഛാടനത്തിനായി ടി.കെ. മാധവന്‍, കെ. കേളപ്പന്‍, ശങ്കരന്‍ നമ്പൂതിരിപ്പാട്‌, ടി.ആര്‍. കൃഷ്‌ണസ്വാമി അയ്യര്‍, കണ്ണന്തോടത്തു വേലായുധമേനോന്‍ തുടങ്ങിയവരെ തെരഞ്ഞെടുത്തു. ഇതിന്റെ പ്രചരണത്തിനായി കെ.പി. കേശവമേനോന്‍, ഏ.കെ.പിള്ള, കുറൂര്‍ നീലകണ്‌ഠന്‍ നമ്പൂതിരിപ്പാട്‌ എന്നിവരെയും തെരഞ്ഞെടുത്തു. അതിന്‍ പ്രകാരം 1924 ഫെബ്രുവരി 29ന്‌ കെ.പി. കേശവമേനോന്റെ നേതൃത്വത്തില്‍ നടന്ന ഒരു സമ്മേളനത്തില്‍ വച്ച്‌ അയ്യായിരത്തോളം ആളുകള്‍ ഒന്നടങ്കം പിറ്റേദിവസം വൈക്കം ക്ഷേത്രത്തിലെ നിരോധിക്കപ്പെട്ടിരിക്കുന്നു എന്നുപറയുന്ന വഴിയിലൂടെ സഞ്ചരിക്കുമെന്ന്‌ തീരുമാനിച്ചു. എന്നാല്‍ മജിസ്‌ട്രേറ്റിന്റേയും മറ്റും സമ്മര്‍ദ്ദം മൂലം കേശവമേനോന്‍ ആ തീരുമാനം നടപ്പിലാക്കാന്‍ സമ്മതിച്ചില്ല. അല്ലായിരുന്നുവെങ്കില്‍ വെറും സത്യാഗ്രഹമായി മാറാതെ ഈ പ്രക്ഷോഭം ഒരു ബഹുജനവിപ്ലവമായി മാറുമായിരുന്നു. ഇ.വി. രാമസ്വാമി നായക്കരുടേയും ഗാന്ധിജിയുടെയും മറ്റും സന്ദര്‍ശനം കൊണ്ട്‌ മാത്രമാണ്‌ സത്യാഗ്രഹം ദേശീയ ശ്രദ്ധപിടിച്ചുപറ്റിയത്‌. നെഹ്‌റു അടക്കം പല പ്രമുഖരായ കോണ്‍ഗ്രസ്സ്‌ നേതാക്കളും സത്യാഗ്രഹത്തിലേയ്‌ക്ക്‌ എത്തിനോക്കുകപോലും ചെയ്‌തില്ല.

1924-മാര്‍ച്ചില്‍ തുടങ്ങിയ സത്യാഗ്രഹം യാതൊരുവിധ പ്രത്യാക്രമണങ്ങളും ഉണ്ടാകാതെയും ഉണ്ടാക്കാതെയും 1936 നവംബര്‍ 12 വരെ തുടര്‍ന്നു പോന്നു. അതായത്‌ ഈ സത്യാഗ്രഹം തിരുവിതാംകൂര്‍ ഗവണ്‍മെന്റിനെ സംബന്ധിച്ചിടത്തോളം ഒരു തലവേദനയേ അല്ലായിരുന്നു. എന്നിരുന്നാലും 1936 ല്‍ ക്ഷേത്രപ്രവേശന വിളംബരം നടത്താന്‍ ചിത്തിരതിരുനാള്‍ മഹാരാജാവിനെ പ്രേരിപ്പിച്ച ഘടകം എന്താണ്‌? അയിത്ത ജാതിക്കാരോടുള്ള സ്‌നേഹമോ? അങ്ങനെയായിരുന്നെങ്കില്‍ 1924 ല്‍ തുടങ്ങിയ സമരം 1936 വരെ നീട്ടിക്കൊണ്ടുപോയത്‌ എന്തിനാണ്‌? ഇവിടെയാണ്‌ സി.വി. കുഞ്ഞിരാമനെപ്പോലുള്ള കുശാഗ്രബുദ്ധിക്കാരായ ചില ഈഴവ നേതാക്കളുടെ പങ്ക്‌ വെളിച്ചത്തു വരുന്നത്‌.



ശ്രീ ചിത്തിരതിരുനാള്‍
1932-ല്‍ ശ്രീ. ചിത്തിരതിരുനാള്‍ പ്രഖ്യാപിച്ച ഭരണപരിഷ്‌കാരത്തിന്റെ അപര്യാപതതയ്‌ക്കെതിരെ ക്രിസ്‌ത്യാനികളും ഈഴവരും, മുസ്‌ലീങ്ങളും ചേര്‍ന്ന്‌ ഒരു സംയുക്ത രാഷ്‌ട്രീയ സമിതി രൂപീകരിച്ചു. ഇതായിരുന്നു പ്രശസ്‌തമായ ?നിവര്‍ത്തന പ്രക്ഷോഭം(ക്രിസ്‌ത്യാനികളും മുസ്‌ലീങ്ങളും കൂടി പങ്കെടുത്തതുകൊണ്ടാകാം ഈ സമരത്തെ ``പ്രക്ഷോഭം'' എന്ന്‌ സംബോധന ചെയ്യാന്‍ വരേണ്യവര്‍ഗ്ഗത്തിനെ പ്രേരിപ്പിച്ചത്‌ - അല്ലായിരുന്നെങ്കില്‍ അത്‌ ``ഈഴവ ലഹള'' എന്നേ അറിയപ്പെടുമായിരുന്നുള്ളൂ). ഇതിന്റെ ഭാഗമായി കോഴഞ്ചേരിയില്‍ നടത്തിയ വിവാദപ്രസംഗത്തിന്റെ പേരില്‍ സി. കേശവനെ രാജ്യദ്രോഹകുറ്റം ചുമത്തി നാടുകടത്തി. 1936 ആഗസ്റ്റില്‍ ഗവണ്‍മെന്റ്‌ സമ്മതിദാനാവകാശ നിയമം പരിഷ്‌കരിച്ചു. അപ്പോഴും വൈക്കം സത്യാഗ്രഹം മുറപോലെ തന്നെ നടന്നുകൊണ്ടേയിരുന്നു. എന്നാല്‍ നിവര്‍ത്തനപ്രക്ഷോഭകാലത്ത്‌ - അതായത്‌ വൈക്കം സത്യാഗ്രഹം നടന്നു കൊണ്ടിരുന്ന സമയത്ത്‌ - 1936 ല്‍ തിരുവിതാംകൂറില്‍ ഒരു ഈഴവ മഹാസമ്മേളനം നടന്നു. ഇതേ തുടര്‍ന്ന്‌ സി.വി. കുഞ്ഞിരാമനും മറ്റേതാനും ഈഴവ പ്രമാണികളും കൂടി കോട്ടയത്തെ സി.എം.എസ്‌. ബിഷപ്പായിരുന്ന മൂര്‍ സായ്‌പിനെ കാണാന്‍ ചെന്നു. ഈഴവ സമുദായം ഒന്നടങ്കം ബ്രിട്ടീഷ്‌ ചക്രവര്‍ത്തിയുടെ മതമായ സി.എം.എസ്‌ സഭയില്‍ ചേരാന്‍ ഒരുക്കമാണ്‌ - അവരെ ഈഴവ ക്രിസ്‌ത്യാനികളായി കാണാതെ സുറിയാനി ക്രിസ്‌ത്യാനികളായി കാണണമെന്ന്‌ കുഞ്ഞിരാമന്‍ ആവശ്യപ്പെട്ടു. ബിഷപ്പ്‌ ഉടനടി സമ്മതം നല്‍കാതെ സഭയില്‍ വിശ്വാസമുള്ളവരായെങ്കിലേ സഭയില്‍ അംഗമായി ചേര്‍ക്കൂ എന്നു പറഞ്ഞു. കൊച്ചുകുട്ടികളെ മാമ്മോദീസാ മുക്കുന്നത്‌ അവര്‍ വിശ്വാസികളായിട്ടല്ലല്ലോ എന്ന്‌ സി.വി. തിരിച്ചടിച്ചു. മുതിര്‍ന്നവരാകുമ്പോള്‍ അതു വേണമെന്ന്‌ ബിഷപ്പ്‌ പറഞ്ഞു. വിശ്വാസികളാകണമെങ്കില്‍ ബൈബിള്‍ വായിക്കുകയും പള്ളിയില്‍ വന്ന്‌ ഞായറാഴ്‌ചകളില്‍ ആരാധന നടത്തുകയും വേണമെന്ന്‌ ബിഷപ്പ്‌ അറിയിച്ചതിനെതുടര്‍ന്ന്‌ സി.വി.യും കൂട്ടരും മൂന്നു ഞായറാഴ്‌ചകളില്‍ കോട്ടയം സി.എം.എസ്‌. കത്തീഡ്രലില്‍ ആരാധന നടത്തി. ഈ വിവരം സവര്‍ണ്ണരായിട്ടുള്ളവരുടെ ചെവിയിലുമെത്തി. 

തിരുവിതാംകൂറിലെ ഒരു പ്രബലസമുദായമായിരുന്നു ഈഴവര്‍. ഇതിനോടകം തന്നെ നിരവധി ഈഴവരും ദളിതരും ക്രിസ്‌തുമതം സ്വീകരിച്ചതിലൂടെ തിരുവിതാംകൂറിലെ മറ്റൊരു പ്രബല സമുദായമായി ക്രിസ്‌തുമതവും വളര്‍ന്നു കഴിഞ്ഞിരുന്നു. ക്രിസ്‌ത്യാനികള്‍ക്ക്‌ ബ്രിട്ടീഷ്‌ സര്‍ക്കാര്‍ എല്ലാവിധ ഒത്താശകളും നല്‍കിവന്നു. അവര്‍ക്ക്‌ സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലിയും ഉറപ്പാക്കി അഥവാ ബ്രിട്ടീഷ്‌ ഭരണാധികാരികളുടെ കാവല്‍ സര്‍ക്കാരായ തിരുവിതാംകൂര്‍ രാജാവിനെ കൊണ്ട്‌ ഉറപ്പാക്കിച്ചു. ഇനി ഈഴവര്‍ കൂടി ക്രിസ്‌തുമതം സ്വീകരിച്ചാല്‍ തിരുവിതാംകൂറില്‍ ക്രിസ്‌തുമതം ഒന്നാം സ്ഥാനത്തെത്തും. കണക്കുകള്‍ ഉദ്ധരിച്ച്‌ പറയുകയാണെങ്കില്‍ 1816-ല്‍ 12.37% മാത്രമായിരുന്ന ക്രിസ്‌ത്യാനികള്‍ 1901 ആയപ്പോഴേക്കും 23.62% ആയി വളര്‍ന്നു. അതേ സമയം ഹിന്ദു മതമാകട്ടെ 1816 ല്‍ 82.7% ആയിരുന്നത്‌ 1901 ആയപ്പോഴേക്കും 68.5% ആയി കുറഞ്ഞു. 1930 ആയപ്പോഴേക്കും ക്രിസ്‌തുമതത്തിന്റെ വളര്‍ച്ച 30% മായി ഉയര്‍ന്നു. അതായത്‌ ജാതി വ്യവസ്ഥയുടെ തിക്താനുഭവങ്ങള്‍ അനുഭവിച്ചിരുന്നവര്‍ മതം


സ്വാമി വിവേകാനന്ദന്‍
മാറി ജോസഫും തോമസ്സും മറിയയും അന്നമ്മയുമൊക്കെയായി മാറി. ഇങ്ങനെ മതം മാറി ക്രിസ്‌ത്യാനികളായവരെ തൊട്ടുകൂടായ്‌മയില്‍ നിന്നും ഒഴിവാക്കിയിരുന്നു. ഇതു കണ്ടിട്ടായിരുന്നല്ലോ സ്വാമി വിവേകാനന്ദന്‍ കേരളത്തെ ഭ്രാന്താലയം എന്നുവിശേഷിപ്പിച്ചത്‌. വിവേകാനന്ദന്റെ തന്നെ വാക്കുകള്‍ ഉദ്ധരിക്കാം. ``മലബാറില്‍ ഞാന്‍ കണ്ടതിനേക്കാള്‍ ഏറ്റവും വലിയ വിഡ്‌ഢിത്തം ഇതിനുമുമ്പ്‌ ലോകത്തില്‍ എവിടെയെങ്കിലും ഉണ്ടായിട്ടുണ്ടോ? സവര്‍ണ്ണര്‍ നടക്കാറുള്ള തെരുവുകളില്‍ പാവപ്പെട്ട പറയനു നടന്നുകൂടാ. പക്ഷേ ഇംഗ്ലീഷ്‌ നാമം സ്വീകരിച്ചാല്‍ എല്ലാം ഭദ്രമായി. ഈ മലബാറുകാരെല്ലാം മതഭ്രാന്തന്മാരാണ്‌. ഇവരുടെ വീടുകളത്രയും ഭ്രാന്താലയവും'' (വിവേകാനന്ദ സാഹിത്യ സര്‍വ്വം. Vol. 3. p.186). എന്നാല്‍ വരേണ്യവര്‍ഗ്ഗത്തിനെതിരായ സ്വാമിയുടെ ഈ ആരോപണത്തിന്റെ കാരണങ്ങള്‍ ഹിന്ദു-മുസ്‌ലീം സംഘട്ടനങ്ങളുടെ തലയില്‍ കെട്ടിവയ്‌ക്കുകയാണ്‌ ഇക്കൂട്ടര്‍ ചെയ്‌തത്‌. വിവേകാനന്ദന്റെ നാടായ ബംഗാളിലും മറ്റും നടന്ന വര്‍ഗ്ഗീയ ലഹളകളുടെ പത്തില്‍ ഒരംശം പോലും കേരളത്തില്‍ സംഭവിച്ചിരുന്നില്ല. എന്നിട്ടും സ്വാമി ബംഗാളിനെ ഭ്രാന്താലയം എന്നുവിളിക്കാതെ കേരളത്തെ ഭ്രാന്താലയം എന്നു വിളിച്ചതിന്റെ പിന്നിലെ ചേതോവികാരം മേല്‍പ്പറഞ്ഞതല്ലാതെ മറ്റൊന്നല്ല.

സി.വി. കുഞ്ഞിരാമന്റേയും സഹപ്രവര്‍ത്തകരുടേയും ഇത്തരം നടപടികളുടെ സമയത്താണ്‌ 1936 ജൂണ്‍ 11 ന്‌ എസ്‌.എന്‍.ഡി.പി. യോഗം നേതാക്കളായ പത്മനാഭനും കെ.പി. ഗോവിന്ദനാശാനും ഹരിപ്പാട്‌ ക്ഷേത്രത്തിന്‌ മുന്‍വശത്തുള്ള റോഡില്‍ പ്രവേശിക്കുമെന്നും തങ്ങളെ തടഞ്ഞാല്‍ തങ്ങളോടൊപ്പം മറ്റനേകംപേര്‍ ഇസ്‌ലാം മതം സ്വീകരിക്കുമെന്നും പ്രഖ്യാപിക്കുന്നത്‌. ഈ സമയം സിംലയില്‍ സുഖവാസത്തിനുപോയ രാജാവിനെ അന്നത്തെ ദിവാനും സര്‍വ്വോപരി കിരീടം വയ്‌ക്കാത്ത രാജാവുമായിരുന്ന സാക്ഷാല്‍ സര്‍. സി.പി. രാമസ്വാമി അയ്യര്‍ വിവരം അറിയിക്കുകയും ``ദയാമനസ്‌കനായ''?രാജാവ്‌ ക്ഷേത്രപരിസരത്തുകൂടെ വഴിനടക്കുവാനുള്ള അനുവാദം നല്‍കുകയും ചെയ്‌തു. അപ്പോഴും വൈക്കം ക്ഷേത്രത്തിലെ വഴികളിലൂടെ പ്രവേശനസ്വാതന്ത്ര്യത്തിനുവേണ്ി (എന്ന്‌ വരേണ്യവര്‍ഗ്ഗം അവകാശപ്പെടുന്നു) സത്യാഗ്രഹം നടന്നുകൊണ്ടേയിരുന്നു. അതായത്‌ മതം മാറുമെന്ന ഒറ്റ ഭീക്ഷണികൊണ്ട്‌ ഗോവിന്ദനാശാനും മറ്റും ഒറ്റ ദിവസം കൊണ്ട്‌ ക്ഷേത്രപരിസരത്തുകൂടെ വഴി നടക്കാനുള്ള അവകാശം നേടിയെടുത്തിട്ടും പത്തു വര്‍ഷത്തിലധികം സത്യാഗ്രഹം നടത്തിയിട്ടും വൈക്കം സത്യാഗ്രഹികള്‍ക്ക്‌ അവരുടെ ആവശ്യം നേടിയെടുക്കാന്‍ പിന്നെയും കാത്തിരിക്കേണ്ടിവന്നു.

സി.വി.യുടെ നേതൃത്വത്തില്‍ ഈഴവര്‍ ഒന്നടങ്കം ക്രിസ്‌തുമതം സ്വീകരിച്ചാല്‍ ഉണ്ടാകുന്ന ഭവിഷ്യത്തുകള്‍ മനസ്സിലാക്കിയ വിറളിപൂണ്ട സവര്‍ണ്ണര്‍, എന്‍.എസ്സ്‌.എസ്സ്‌. നേതാവായിരുന്ന മന്നത്തുപത്മനാഭന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തേക്ക്‌ ഒരു ``സവര്‍ണ്ണജാഥ'' സംഘടിപ്പിച്ചു. അവര്‍ണ്ണര്‍ക്ക്‌ ക്ഷേത്രപ്രവേശനം അനുവദിക്കണമെന്ന്‌ സി.പി.യോട്‌ ഇവര്‍ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം സംഭവിക്കാന്‍ പോകുന്ന ഭവിഷ്യത്തുകള്‍ മനസ്സിലാക്കിയ സി.പി., ശ്രീ. ചിത്തിരതിരുനാള്‍ രാജരാജവര്‍മ്മ മഹാരാജാവിനെകൊണ്ട്‌ ക്ഷേത്രപ്രവേശനവിളംബരത്തില്‍ ഒപ്പുവയ്‌പ്പിച്ചു. അത്‌ വൈക്കം സത്യാഗ്രഹത്തിന്റെ ഭാഗമാണെന്ന്‌ വരുത്തിത്തീര്‍ത്ത്‌, ഐതിഹാസികമായി തീരേണ്ടിയിരുന്ന, അയിത്ത ജാതിക്കാരുടെ സമൂലപരിവര്‍ത്തനം ഇല്ലാതാക്കി, വൈക്കം സത്യാഗ്രഹത്തെപിരിച്ചുവിടുവിക്ാനും ഇടയാക്കി. സര്‍ക്കാരിനെതിരായ സമരം നിര്‍ത്തിവയ്‌പിക്കുവാനും; ഈഴവരുടെ മതംമാറ്റം ഒഴിവാക്കാനും സാധിച്ചു. ഒരു വെടിക്ക്‌ രണ്ടുപക്ഷി. ഒപ്പം അവര്‍ണ്ണര്‍ക്കുവേണ്ടി നടന്നുവന്നിരുന്ന സമരങ്ങള്‍, ക്ഷേത്രത്തില്‍ പ്രവേശനം കിട്ടിയ സന്തോഷത്താല്‍ (നായയ്‌ക്ക്‌ എല്ലിന്‍കഷണം കിട്ടിയ കണക്കെ) നിര്‍ജ്ജീവമാക്കാനും സാധിച്ചു.

ഈ ക്ഷേത്രപ്രവേശനവിളംബരത്തിന്റെ ആഘോഷങ്ങള്‍ ജനകീയ സര്‍ക്കാരുകള്‍ വര്‍ഷംതോറും ലക്ഷങ്ങള്‍ മുടക്കി ആഘോഷിക്കുമ്പോഴും സ്‌മാരകം പണിത്‌ രാഷ്‌ട്രത്തിനു സമര്‍പ്പിക്കുമ്പോഴും കേരളത്തിലെ ജാതിവ്യവസ്ഥയ്‌ക്ക്‌ അറുതിവന്നിട്ടില്ലെന്ന്‌ തിരുവല്ലയിലെ പരുമലയിലുള്ള മധു എന്ന ഈഴവ യുവാവിന്റെ ജീവിതത്തില്‍ ഉണ്ടായ അനുഭവം തെളിയിക്കുന്നു. കേരളഹൈക്കോടതിയില്‍ മധു സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇപ്രകാരം പറഞ്ഞിരിക്കുന്നു -?``17.07.2007 ന്‌ കവിയൂര്‍ ശ്രീമഹാദേവ ക്ഷേത്രത്തില്‍ നമസ്‌കാരമണ്ഡപത്തില്‍ കയറുന്നതില്‍ നിന്നും പൂണൂല്‍ ഇല്ലാ എന്ന കാരണം പറഞ്ഞ്‌ ക്ഷേത്ര ഭരണാധികാരികള്‍ വിലക്കി''. കവിയൂര്‍ ശ്രീമഹാദേവ ക്ഷേത്രം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഭരണത്തിന്‍കീഴിലുള്ള ഒരു ക്ഷേത്രമാണ്‌. അതായത്‌ സര്‍ക്കാര്‍ വക ക്ഷേത്രം. കേന്ദ്രമന്ത്രി ശ്രീ. വയലാര്‍ രവിയുടെ ചെറുമകന്റെ ചോറൂണുമായി ബന്ധപ്പെട്ട്‌ ഗുരുവായൂരില്‍ നടത്തിയ പുണ്യാഹ സംഭവം ഇതുമായി കൂട്ടിവായിക്കേണ്ടതാണ്‌. ``അന്ത്യജനഗ്രജന്‍ ഇല്ലിവിടെ, വര്‍ണ്ണം വര്‍ഗ്ഗം അരുതിവിടെ'' എന്നുപറഞ്ഞ്‌ വീമ്പിളക്കുന്ന സംഘപരിവാര്‍കാരെ ആരെയും കണ്ടില്ല ഈ അനീതിയ്‌ക്കെതിരെ പോരാടാന്‍. എങ്ങനെ കാണും അവരും വരേണ്യവര്‍ഗ്ഗത്തിന്റെ നാളത്തെ ചരിത്രകാരന്മാരേകേണ്ടവരല്ലേ. നമ്മളോ അവരെഴുതുന്ന ചവറുകള്‍ വേദവാക്യംപോലെ വിഴുങ്ങി `ജിഹ്വ' മുഴക്കുവാന്‍ വിധിക്കപ്പെട്ടവരും. ഇതിനെതിരെ പോരാടുന്ന പുരോഗമനപ്രസ്ഥാനക്കാരെ പിച്ചിച്ചീന്തുന്ന മാദ്ധ്യമവര്‍ഗ്ഗം മറ്റൊരു വശത്തും.

സ്വാതന്ത്ര്യം കിട്ടി 61 വര്‍ഷം കഴിഞ്ഞിട്ടും `വഞ്ചി ഇപ്പോഴും തിരുനക്കരയില്‍ തന്നെ' എന്ന അവസ്ഥയിലാണ്‌ ജാതി വ്യവസ്‌ഥിതി. ആറാട്ടുപുഴ വേലായുധപണിക്കര്‍, വൈകുണ്‌ഠസ്വാമികള്‍, തൈക്കാട്ട്‌ അയ്യാവ്‌, ശ്രീനാരായണഗുരു, അയ്യങ്കാളി, ചട്ടമ്പിസ്വാമി, പണ്ഡിത്‌ കറുപ്പന്‍, പൊയ്‌കയില്‍ കുമാരഗുരു, ബ്രഹ്മാനന്ദസ്വാമി ശിവയോഗി, വാഗ്‌ഭടാനന്ദന്‍ തുടങ്ങിയ ഒട്ടനവധി മഹാരഥന്മാര്‍ തെളിച്ച നവോത്ഥാന രഥത്തിന്റെ ചക്രം ഇളക്കിമറിച്ച കേരളമണ്ണില്‍, കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം വളര്‍ന്നു വന്നതിന്റെ ഫലമായാണ്‌ ജാതിവ്യവസ്ഥിതിയില്‍ തെല്ലൊരു അയവു വന്നത്‌. ഈ നവോത്ഥാന നായകരാകട്ടെ ജാതിവൃക്ഷത്തിന്റെ ചില്ലകള്‍ മാത്രമേ വെട്ടിനശിപ്പിച്ചിരുന്നുള്ളു. എന്നാല്‍ ആ തടി വീണ്ടും കിളിര്‍ത്ത്‌ പഴയ നിലയില്‍ എത്തി നില്‍ക്കുന്നു. നമ്മുടെ സാഹിത്യ-രാഷ്‌ട്രീയ രംഗത്ത്‌ ഇന്നും ജാതി കൊടികുത്തി വാഴുന്നു. കഴിവുള്ള എത്രയോ സാഹിത്യകാരന്മാര്‍ `സവര്‍ണ്ണനല്ല' എന്ന കാരണത്താല്‍ ഉയര്‍ത്തപ്പെടാതെ ഇപ്പോഴും താഴെത്തട്ടില്‍ തന്നെ കിടക്കുന്നു. സിനിമയിലും ജാതിയുടെ അതിപ്രസരം ഉണ്ടെന്ന്‌ നടന്‍ തിലകന്‍ പലവട്ടം ആവര്‍ത്തിച്ചു പറയുന്നു. മലയാള സിനിമയില്‍ ഇന്നും നായകന്‍ ഹിന്ദുവാണെന്നറിയിക്കാന്‍, കഥാപാത്രത്തെ നായരെന്നോ, കൈമളെന്നോ, മേനോനെന്നോ, പിള്ളയെന്നോ, വര്‍മ്മയെന്നോ, പിഷാരാടിയെന്നോ, വാര്യരെന്നോ, നമ്പ്യാരെന്നോ വിളിക്കേണ്ട ഗതികേടാണ്‌. സത്യന്‍ അന്തിക്കാടിനെ പോലെയുള്ള സംവിധായകരുടെ നായകന്മാര്‍ക്ക്‌ മാത്രമേ പേരിനോടൊപ്പം വാലില്ലാതുള്ളൂ (രാമു - യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്‌, വിനോദ്‌, ഷാജി - വിനോദയാത്ര, റജി - മനസ്സിനക്കരെ, പ്രേമന്‍ - രസതന്ത്രം). പച്ചയായ യാഥാര്‍ത്ഥ്യങ്ങളില്‍ ജാതിക്ക്‌ എന്ത്‌ പ്രസക്തിയെന്ന്‌ ഒരുപക്ഷേ അദ്ദേഹം തിരിച്ചറിഞ്ഞിരിക്കാം. പണ്ഡിത്‌ കറുപ്പനെപ്പോലെയുള്ളവര്‍ ജനിച്ച അരയസമുദായത്തില്‍ ജനിച്ചതില്‍ അഭിമാനം കൊള്ളാതെ അമൃതാനന്ദമയി പോലും സവര്‍ണ്ണയാകാന്‍ ശ്രമിക്കുന്നു. അമൃതാനന്ദമയിയുടെ പിതാവിനോട്‌ ഒരു സന്യാസി പറഞ്ഞുവത്രേ; അദ്ദേഹത്തിന്റെ ശരീരത്തില്‍ ഒരു പൂണൂലുണ്ടെന്നും അത്‌ ദിവ്യജ്ഞാനം ഉള്ളവര്‍ക്കുമാത്രമേ കാണാന്‍ കഴിയുകയുള്ളൂവെന്നും അമൃതാനന്ദമയിയുടെ ജീവചരിത്രത്തില്‍ പറയുന്നു.

സംവരണത്തിന്റെ കാര്യത്തിലും രാഷ്‌ട്രീയ പാര്‍ട്ടികളും വ്യക്തമായി ഒന്നും പറയുന്നില്ല. ഇവിടെയും അവരുടെ സവര്‍ണ്ണതാല്‌പര്യമാണ്‌ വെളിവാകുന്നത്‌. സാമൂഹിക സംവരണവും ഒപ്പം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കും സംവരണം നല്‍കുകയാണ്‌ വേണ്ടത്‌. ഹിന്ദുക്കളെ ബാധിക്കുന്ന ഏതു പ്രശ്‌നത്തെക്കുറിച്ചും പ്രതികരിക്കുന്ന ഹിന്ദുക്കളുടെ മൊത്തക്കച്ചവടക്കാരായ ബി.ജെ.പി. പോലും സംവരണകാര്യത്തില്‍ അഭിപ്രായം പറയാന്‍ തയ്യാറാകുന്നില്ല. ഇന്ത്യയിലെ ഹിന്ദുക്കളില്‍ 80% ദളിത്‌-പിന്നോക്ക വിഭാഗത്തില്‍പ്പെട്ടവരാണ്‌. ഈ 80%നുള്ള സംവരണം 50%-ല്‍ കൂടുതല്‍ ആകരുതെന്നാണ്‌ സുപ്രീംകോടതി പറഞ്ഞിരിക്കുന്നത്‌. 20%നും 80% നും ഒരേ സംവരണം (50%). ഗണിതശാസ്‌ത്രത്തിന്റെ പിതാക്കന്മാര്‍ക്കുപോലും മനസ്സിലാക്കാന്‍ പറ്റില്ല ഈ കണക്ക്‌. ഉന്നത വിദ്യാഭ്യാസ രംഗത്ത്‌ പിന്നോക്കസമുദായത്തിന്‌ 27% സംവരണം ഏര്‍പ്പെടുത്തിയ അര്‍ജുന്‍സിംഗിന്റെ നടപടിയെ എങ്ങനെയാണ്‌ എയിംസിലെ (ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സ്‌, ഡല്‍ഹി) വിദ്യാര്‍ത്ഥികള്‍ നേരിട്ടതെന്ന്‌ നമ്മള്‍ കണ്ടതാണ്‌. മധുര ജില്ലയിലെ ഉത്തംപൂരില്‍ വര്‍ഷങ്ങളായി സവര്‍ണ്ണരേയും അവര്‍ണ്ണരേയും തമ്മില്‍ വേര്‍തിരിച്ചിരുന്ന മതില്‍ പൊളിച്ചുമാറ്റാന്‍ മുഖ്യമന്ത്രി കരുണാനിധി തയ്യാറായത്‌ അടുത്തനാളുകളില്‍ പത്രങ്ങളില്‍ വായിച്ചതാണ്‌. സംവരണത്തിലൂടെ പഞ്ചായത്ത്‌ പ്രസിഡന്റായ ആളെ കസേരയിലിരുത്താതെ നിലത്തിരുത്തിയ സംഭവം നമ്മുടെ തൊട്ടടുത്ത സംസ്ഥാനമായ തമിഴ്‌നാട്ടില്‍ ഉണ്ടായി. സ്വാതന്ത്ര്യം കിട്ടി 61 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇത്തരം സംഭവങ്ങള്‍ക്ക്‌ യാതൊരുവിധ ശമനവുമില്ല. എ.ഡി. 8-ാം നൂറ്റാണ്ടുമുതല്‍ നിലനിന്നിരുന്ന സാമൂഹികമായ അടിമത്വം, സ്വാതന്ത്ര്യം കിട്ടി വെറും 61 വര്‍ഷം കൊണ്ട്‌ സംവരണത്തിലൂടെ തുടച്ചുനീക്കിയെന്ന്‌ അവകാശപ്പെടുന്നവര്‍ക്ക്‌ മറുപടി നല്‍കുവാന്‍, മാഹാത്മ ജ്യോതിറാവു ഫുലേയും ശ്രീനാരായണഗുരുവും അയ്യന്‍കാളിയും ചട്ടമ്പിസ്വാമിയും ഡോ. അംബേദ്‌കറും മറ്റും പുനര്‍ജനിക്കേണ്ടിവരും.


Reference :
(1) കാലത്തിനുമുമ്പേ നടന്നവര്‍ - എം.സി. ജോസഫ്‌, ഇന്‍ഡ്യന്‍ എതീസ്റ്റ്‌ പബ്ലിഷേഴ്‌സ്‌, ന്യൂ ഡല്‍ഹി
(2) 11-11-2007 ലെ കേരളകൗമുദി ദിനപത്രം.
(3) 05-08-1984 ലെ കലാകൗമുദി വാരിക.

Kenny Jacob:
I need a clarification from history experts here.

CP demanded an American model government. I have read somewhere that he demanded that India be a true federal republic like America and he was not mentioning about an American govt in Kerala. There are sources that say he was supporting the Indian union, but demanded that it give more freedom to its states, and cited america as a example, which Nehru and the Iron man didnt agree upon.

Did we misunderstand a statement there ? Or did our leaders purposefully make us mis understand it ?

സര്‍‌ദാര്‍ പട്ടേലും മീറ്റിങ്ങിലുണ്ടായിരുന്നു. "ഇന്ത്യയില്‍ നിന്ന് വേറിട്ടൊരു രാജ്യം എന്ന സ്വപ്നവുമായാണ്‌ താങ്കള്‍ തിരുവിതാംകൂറിലേക്ക് മടങ്ങുന്നതെങ്കില്‍ നിങ്ങളുടെ ജീവന്‍ തന്നെ അപകടത്തിലാവും ഓര്‍ത്തോളൂ" 

Now this is an open threat, who is this Mr Patel to command something to another ruler here in south ? What privilege does he have ? Was he an elected leader (did any keralite vote) ? Plain "Themmadiatharam"......

Riyad MR:
ആണല്ലൊ, അങ്ങനെ തന്നെയായിരുന്നു വേണ്ടിയിരുന്നതും. പട്ടേൽ അങ്ങനെയൊരു നിലപാടെടുത്തില്ലായിരുന്നെങ്കിൽ ഇന്ന് ഇൻ‌ഡ്യ എന്ന സ്വതന്ത്ര പരമധികാര ജനാധിപത്യ രാജ്യം കാണില്ലായിരുന്നുതല്ലേണ്ടിടത്ത് തല്ലിയും തലോടേണ്ടിടത്ത് തലോടിയും തന്നെയാണ് ഇൻഡ്യ എന്ന രാഷ്ട്രം രുപം കൊണ്ടിട്ടുള്ളത്.

പട്ടേലിന്റെ വാക്കിനെ ധിക്കരിച്ചിരുന്നുവെങ്കിൽ ഹൈദരാബാദ് നൈസാമിനുണ്ടായ ഗതിയുണ്ടായേനെ തിരുവിതാംകൂർ ഭരിച്ച് മുടിച്ച പൊന്നു തമ്പുരാക്കന്മാർക്ക്.  തിരുവിതാം കൂറിനേക്കാൾ ശക്തമായ സേനയുണ്ടായിരുന്ന രാജ്യമായിരുന്നു ഹൈദരാബാദ്. എന്നിട്ടെന്തായി? മാറ്റത്തിന്റെ കുത്തൊഴുക്കിൽ രാജ്യവും രാജഭരണവും പോയി, പൊന്നു തമ്പുരാൻ ജനാധിപത്യത്തിൽ എല്ലാവരെയും പോലെ പ്രജ മാത്രമായി.

കെന്നി സ്റ്റോക്ക് ഹോം സിൻഡ്രോമിനെക്കുറീച്ച് കേട്ടിട്ടുണ്ടാവുമല്ലൊ അല്ലെ...:)


The Stockholm syndrome is a psychological shift that occurs in captives when they are threatened gravely but are shown acts of kindness by their captors. Captives who exhibit the syndrome tend to sympathize with and think highly of their captors, at times believing that the captors are showing them favor stemming from inherent kindness. Such captives fail to recognize that their captors' choices are essentially self-serving. When subjected to prolonged captivity, these captives can develop a strong bond with their captors



തിരുവിതാംകൂർ ജപ്പാനാവുമായിരുന്നത്രെ....

ചിരിച്ച് ചിരിച്ച് ഒരു വഴിക്കാ‍യി. ഈ വർഷത്തെ ഏറ്റവും വലിയ  തമാശക്കുള്ള അവാർഡിനു സ്കോപ്പുണ്ട്.

Kenny Jacob:
ആണല്ലൊ, അങ്ങനെ തന്നെയായിരുന്നു വേണ്ടിയിരുന്നതും. പട്ടേൽ അങ്ങനെയൊരു നിലപാടെടുത്തില്ലായിരുന്നെങ്കിൽ ഇന്ന് ഇൻ‌ഡ്യ എന്ന സ്വതന്ത്ര പരമധികാര ജനാധിപത്യ രാജ്യം കാണില്ലായിരുന്നുതല്ലേണ്ടിടത്ത് തല്ലിയും തലോടേണ്ടിടത്ത് തലോടിയും തന്നെയാണ് ഇൻഡ്യ എന്ന രാഷ്ട്രം രുപം കൊണ്ടിട്ടുള്ളത്. 
You are making it sound like "India" was a prophesy and the Jawaharlal Nehru/Patel team where the chosen one to realize it.

I am questioning the basic thinking that praises these leaders and criticizes CP. Travancore cochin was an independent nation, just like Srilanka or burma or any other neighboring country. Under what right did these Super heroes forced the accession ?

They had no right, they used force. Its not a matter of right and wrong. Its a simple matter of who won the race.

തിരുവിതാംകൂർ ജപ്പാനാവുമായിരുന്നത്രെ...
We cant never imagine what would have happened to Kerala if we were independent. There is no point in arguing about it.

But CP lead a great life even after we kicked him out. The same Indian super heroes gave him nice titles and entrusted him with responsibilities which he carried out perfectly.

Coming back to our point. -  Our history books have done injustice to CP. 

Santhosh Kumar:
എന്തു സംഭവിക്കാന്‍ കെന്നി....
ഉരുക്കുമുഷ്ടിയുമായി ഭരണം നടത്തിയ നിരവധി ഭരണകര്‍ത്താക്കള്‍ ലോകത്തുണ്ട്‌. അവരുടെ ഒക്കെ രാജ്യങ്ങളില്‍ പിന്നീട്‌ എന്ത്‌ സംഭവിച്ചുവെന്നതും നാം കണ്ടു.
അതൊക്കെതന്നെ ഇവിടെയും സംഭവിക്കുമായിരുന്നുള്ളൂ.

Kenny Jacob:
Like Saudi Arabia... right ?

Kenny Jacob:
Sorry... missed the big brother China. 

Santhosh Kumar:
ജര്‍മ്മനി മുതല്‍ പോളണ്ട്‌ വരെയുള്ള കമ്യൂണിസ്‌റ്റ്‌, കമ്യൂണിസ്‌റ്റ്‌ ഇതര രാജ്യങ്ങളെയും നോക്കം.

പിന്നെ ചൈന. അവിടെ ഭരിക്കുന്നത്‌ ഒരു വ്യക്തിയല്ല, ഒരു പാര്‍ട്ടിയാണ്‌. അതു മറക്കരുത്‌.

Kenny Jacob:
My point was that we cannot predict what would have happened.

Anyways, what we need to find out is

1. Whether CP was against democracy ? We know that he introduced  universal adult franchise. contradiction !!!!

2. The word "American model" that caused the trouble. Was it for Kerala or for the Indian Union. Most chances are that its for the Indian Union, cos like america India is also a group of entirely different states. 

Kerala Farmer :
Son of CP was capable to become the President of India.

Riyad MR:
ചൈനയെ പോലെയൊക്കെ ആവേണ്ടിയിരുന്നു ഇൻഡ്യ.( ഞാൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഭരണമല്ല പറയുന്നത്). എങ്ങനെയാണ് പഴയചക്രവർത്തിമാരെ അവർ കൈകാര്യം ചെയ്തൊ അത് പോലെ ഇവിടത്തെ സോ കാൾഡ് തമ്പുരാക്കാന്മാരെ കൈകാര്യം ചെയ്യേണ്ടീയിരുന്നു. ഇൻഡ്യൻ ഭരണകർത്താക്കൾക്ക് പറ്റിയ ഏറ്റവും വലിയൊരബദ്ധം.!

ദ ലാസ്റ്റ് എമ്പറർ എന്നൊരു ചൈനീസ് മൂവിയുണ്ട്, കെന്നി കണ്ടിട്ടുണ്ടോ എന്നറിയില്ല, ഫോർബിഡൻ സിറ്റിയിൽ വെച്ചെടുത്ത ചിത്രം . അത് കണ്ടാൽ മനസ്സിലാകും എങ്ങനെയായിരുന്നു അവസാനത്തെ ചക്രവർത്തി കാലം കഴിച്ച് കൂട്ടിയതെന്ന്. ഭാസുരസുന്ദരമായിരുന്ന പഴയകാലത്തെക്കുറിച്ച്  നെടുവീർപ്പിട്ട്  കാലം കഴിച്ചത്..!

സൌദി രാജവംശത്തെക്കുറിച്ചൊന്നും പറയാതിരിക്കുന്നതാണ് നല്ലത്. അമേരിക്കൻ പട്ടാളം താങ്ങി നിർത്തുന്നില്ലെങ്കിൽ പണ്ടേക്ക് പണ്ടെ സൌദ് കുടുംബം തുടച്ച് മാറ്റപ്പെട്ടേനെ. ഒരു തരത്തിൽ സൌദ് രാജകുടുംബം അവിടെ നിലനില്ക്കുന്നതാണ് നല്ലത്. ജനാധിപത്യം വരുന്നത് വരെ, ഇല്ലെങ്കിൽ മൌലികവാദികൾ കയറി മേയും. എന്നാലും ഒരിക്കൽ സൌദ് രാജകുടുംബവും  ലോകത്തിലെ എല്ലാ ഏകാധിപതികളൂം നിലം പതിക്കും, നേപ്പാളിൽ സംഭവിച്ചത് പോലെ, ജനമുന്നേറ്റങ്ങൽ ഉണ്ടാവുക തന്നെ ചെയ്യും,

സി പി ഈ ഇട്ടാവട്ടത്തിരുന്ന് ഒന്നുമുണ്ടാക്കില്ലായിരുന്നു. ജപ്പാൻ പോയിട്ട് ഒരു കൊറിയ പോലുമാവില്ലായിരുന്നു തിരുവിതാംകൂർ. ഇൻഡ്യൻ യൂണിയനിൽ ചേർക്കപ്പെട്ടില്ലായിരുന്നെങ്കിൽ കീർത്തനങ്ങളെഴുതിയും, ചതുരംഗം കളിച്ചും, കഥകളി കണ്ടും, അമ്മച്ചി വീടൂകളുണ്ടാക്കിയ്ം മുലക്കരം പിരിച്ചും, മീശക്കരം പിരിച്ചും പാവപ്പെട്ടവനെ പിഴിഞ്ഞ് കാലം കഴിച്ച് കൂട്ടൂമയിരുന്നു പൊന്നു തമ്പുരാക്കന്മാർ.ഇവരുടെ മൂട് താങ്ങി കാലം കഴിക്കാൻ കുറെ ആൾക്കാരുമുണ്ടായിരുന്നേനെ

സി പി യെ മുന്നിൽ നിർത്തി രാജാക്കന്മാർ കളിച്ച കളി. കളി പാളിയപ്പോൾ പഴി മുഴുവൻ സി പിക്കും. പൊന്നു തമ്പുരാക്കന്മാർ മാന്യമായി സ്കൂട്ട് ചെയ്തു.

ബിറ്റ്വീൻ

അലിന്തും ഫാക്റ്റും ടൈറ്റാനിയവുമൊന്നും ട്രാവൻ‌കൂർ ഗവണ്മെന്റ് ആരംഭിച്ചതല്ല, ഇതെല്ലാം ഷേഷസായി,നാ‍ട്ടുവർ തുടങ്ങിയ സ്വകാര്യ തമിഴ് വ്യവസായികൾ ആരംഭിച്ചതാണ്. സി പി അതിനുള്ള സൌകര്യം ഏർപ്പെടുത്തി എന്ന് മാത്രം 

Santhosh Kumar:
മുല്ലപ്പെരിയാര്‍ ഡാമിന്റെ കരാര്‍ ആരാ ഉണ്ടാക്കിയത്‌.
എനിക്കറിയാതതുകൊണ്ട്‌ സീരിയസ്‌ ആയാ ചോദിക്കുന്നത്‌

Kenny Jacob:
Lets not waste time discussing the lost future/present. I said a few country names to show that there are countries which are not democratic, the reasons may vary.

Now back to our doubts.

1. Whether CP was against democracy ? We know that he introduced  universal adult franchise. contradiction !!!!

2. The word "American model" that caused the trouble. Was it for Kerala or for the Indian Union. Most chances are that its for the Indian Union, cos like america India is also a group of entirely different states.
Can any historians help us with this.

BTW I am reading KM mathews autobiography. Very dramatic !!!!!!


Antony Boban :
കെന്നി,
സി.പി. ഒരിക്കലും ജനാധിപത്തിനെതിരായിരുന്നില്ല എന്നാണ് എന്റെ അറിവ്.
മാത്രമല്ല പലയിടത്തും ജനാധിപത്യപ്രക്രിയ പൂർത്തിയാക്കാനുള്ള നടപടികളും സി.പി.യുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്.

അമേരിക്കൻ മോഡൽ എന്നത് മുഴുവൻ ഇൻഡ്യക്കുവേണ്ടിയായിരുന്നില്ല. തിരുവിതാംകൂറിന്റെ മാത്രം കാര്യത്തിലായിരുന്നു അങ്ങിനെ ഒരു തീരുമാനം.
അതുകൊണ്ടുതന്നെ മഹാരാജാവിന്റെ ഇഷ്ടാനിഷടങ്ങളല്ലേ അതിനു പിന്നിൽ എന്നു കരുതുന്നതാവും കൂടുതൽ ശരി എന്നു തോന്നുന്നു.

ജവഹർലാൽ നെഹ്രുവിനു മുൻപ് ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സിന്റെ സെക്രട്ടറി പദം അലങ്കരിച്ച സി.പി.ക്ക്, അയാൾ അധികാര മോഹിയാനെങ്കിൽ, എന്തിനു തിരുവിതാംകൂർ എന്ന നാട്ടുരാജ്യത്തിൽ ഒതുങ്ങി നിൽക്കണം. ഇൻഡ്യൻ പ്രധാനമന്തിതന്നെ ആകാനുള്ള കഴിവില്ലായിരുന്നോ സി,പി,ക്ക്?

പിന്നെ മനോരമക്കുള്ള താല്പര്യങ്ങൾ,
കച്ചവടക്കാരന്റെ താല്പര്യങ്ങൾ മാത്രം.
പലപ്പോഴും ചരിത്രം സൃഷ്ടിക്കപ്പെടുകയല്ല, എഴുതപ്പെടുകയാണ്

Riyad MR:
ക്ഷമിക്കണം കെന്നി,രാജകുടുംബത്തിന്റെ മഹത്ത്വമൊന്നും ഞാനല്ല ഇവിടെ വിളമ്പിയത്. അന്നേരം കെന്നി ഒന്നും പറഞ്ഞതുമില്ല. കെന്നി തെളിക്കുന്ന വഴിയെ ചർച്ച പോകണമെന്നൊക്കെ പറഞ്ഞാൽ ലേശം ബുദ്ധിമുട്ടുണ്ട്..

ArunMohan:
Dear Kenney and friends

As per records available with us as well as many of the official archives published by Government of Kerala

let me say

1. American Model constitution was proposed by Sir C.P, would make an absolute monarchy state into a semi monarchy state

 As per this system, Sree Padmanabha who was the titular ruler of Travancore, would be remain as titular Emperor of the new Kingdom with his representative H.H Padmanabhadasa Maharaja as a sovereign holding 4 portfolios namely Defense, Foreign Affairs, Communications and Finance

These 4 portfolios would be managed by nominated Diwan Peshkars duly appointed by the Royal Durbar. These Diwan Peskhars hold ranks equal to Diwan and is answerable only to Royal Durbar, not State Legislature

Diwan would be Semi sovereign almost equal to position of US President in US. However as part of phase 1, he will be nominated by Sree Mulam Council (Upper House). not from Sree Chitra Council (Lower house which consists of People's representatives). The upper house consists of 50% officials and 45% landlords and remaining nominated members. In short in phase 1, Diwan would be purely a person nominated as per Maharaja's preference

But PLS NOTE:- Phase 2 was envisioned in the draft constitution, which said when time settles for full implementation of the constitution, DIWAN WOULD BE ELECTED BY PEOPLE DIRECTLY, though nominations of candidates would be done by Upper Council or Sree Mulam Council

The Diwan would be assisted by team of State Huzar Peshkars holding equal to rank of Secretary of States in US for each portfolio

2. The Diwan is answerable to Sree Chitra Council and all proposals passed by Royal Durbar needs to be passed at Sree Chitra Council, thus no rule that goes against people's interest could be passed at Sree Chitra Council. Sree Chitra Council consists of MPs directly elected by people based on universal suffrage, hence there is a direct check and control, as seen in US Political system

3. The Maharaja is not answerable to both the houses, though he makes policy formation for a period 10 years, declarable at Sree Mulam council whereas Diwan makes annual policy declarable at Sree Chitra Council

In short thro' using the word American Model constitution, Sir C.P was intending to implement  Presidential Model of democracy retaining the essential Monarchy essence in Travancore.

Sir C.P was in favour of elections based on universal adult franchise, as implemented in Sree Chitra Council during 1930s elections and thro' creation of such checks and balances, he envisioned for a stable, responsible government, yet retaining the Royal house of Travancore and allegiance to Sree Ananthapadmanabha Swamy

But thro' using the word American, it was felt that America would become paramount power in place of British............

With regards
Arun

Antony Boban :
@ അരുൺ മോഹൻ,
ഈ വിവരങ്ങൾ ആരാണ് എഴുതിയത്?
ഒരു കോപ്പി കിട്ടാൻ വഴിയുണ്ടോ?

അമേരിക്കൻ മോഡൻ എന്ന നിർദ്ദേശത്തോട് മഹാരാജാവിന്റെ സമീപനം എന്തായിരുന്നു?
കേരളം പിൽക്കാലത്ത് ഭരിച്ചത് സി.പി.യുടെ നയങ്ങളോട് എതിർപ്പുള്ള സർക്കാരുകളായിരുന്നു എന്നതുകൊണ്ടുതന്നെ ഈ രേഖകളിൽ ഒരു സി.പി. വിരുദ്ധ നിലപാടിനു സാധ്യത തള്ളിക്കളയാനാകുമോ

Arun Mohan:
@Antony Boban

You can see the copy of the draft constitution as duly published in Travancore State Manuel. The copy is also available as part of a Kerala Government published book called "Travancore, an Historical Insight". Also the copy is available as part of National archives. I read this constitution from a copy published in Travancore State Record, again by Dept of archives, Government of Kerala.............

You can also gain a copy of this draft constitution from Dept of Archives, Government of Kerala, on payment of some prescribed fees..........

If possible, I will try to get a copy from Palace archives, though I am not so sure, as I am now not in Kerala, to go there and get it........ Still I will give a try


Dear Antony

Maharaja Chitra Thirunal thampuran, whom I used to call Valiya thampuran in my childhood days, was a man of progress values and high end approach. He was a man of modern values and always shed the traditional orthodox concepts associated with the Royal Family. Thus he was sure that he could not retain the concept of absolute monarchy for further longer, as most of the world absolute monarchy were over. Hence he favoured for semi monarchy. But he specifically made some conditions

1. Sree Padmanabha Swamy should hold the titular Emperor, as this concept is one of the strongest pillar of Travancore Foundations and Maharaja should thus gain Full Sovereign status, as being servant of Lord. This was first area, that goes on contradictory with true spirit of American Politican system, as in US there is no DUAL SOVEREIGN CONCEPT, but Travancore envisionized DUAL SOVEREIGN CONCEPT, with Sree Padmanabha thro' his Servant becomes First Sovereign and Diwan as second sovereign

2. Though Diwan is a semi sovereign post, his/she must declare his unconditional alleigence to Sree Padmanabhaswamy. This condition was put forward to curtail any future possiblity of communists coming to power, as they can't pledge loyalty to Sree Padmanabha as they consider it as a Hindu God

3. The Maharaja must given direct control of 4 portfoilos

This was said to me, by H.H Valiya Thampurathi, Late Karthika Thirunal, who was sister of Chitra Thirunal and Queen of Travancore. She used to tell me, these old stories, whenever I used to visit Kowidar


With regards
Arun


AntonyBoban:

@ ആരുൺ മോഹൻ,
അതായത് ഇപ്പറഞ്ഞ രേഖകൾ രാജകുടും‌ബത്തിന്റെ വെർഷൻ എന്നല്ലേ.

അതല്ലാതെ ഇതു സംബന്ധിക്കുന്ന മറ്റു രേഖകൾ കിട്ടാൻ വഴിയുണ്ടോ.
ഞാൻ മനപ്പൂർവ്വം താങ്കളെ ബുദ്ധിമുട്ടിക്കുന്നു എന്നു തോന്നരുത്.
ഞാനുദ്ദേശിച്ചത് മഹാരാജാവും ദിവാൻ സി.പി.യുമായി നടത്തിയ കത്തിടപാടുകളൂടെ (അമേരിക്കൽ മോഡൽ സംബന്ധിച്ച് ) രേഖകൾ വല്ലതും ?

Mountbatten wrote in a Personal Report to London on July 25: "I gather the Maharaja is completely under Sir C.P.'s thumb." C.P. observed the forms carefully, keeping his boss informed. But he called the shots. It is, however, only fair to say that the boss fully shared the dream of entering "the gates of Eden" in his company. Else, C.P. could not have gone as far as he did.


ArunMohan:
Dear Kenney and Riyad

India wanted Hyderabad to join with Union, because presence of such a hostile Muslim Kingdom, that too which declared open support to India's arch rival Pakistan and holding the key entry into south, would be a major security for India. Thus they wanted Hyderabad, some way or other into India Union

Regarding Travancore, if US openly declared their support, as promised to Diwan's secretary or atleast made a press statement officially recognizing the country, India would leave Travancore alone, just like how they left Nepal, as Nepal got an official support from British Crown. Moreover as India knows both Travancore and Nepal are Hindu countries, it won't create as hostile as Hyderabad poised

But 2 major actions from Travancore provoked India too........ One action from Sir C.P was recongizing Pakistan. Soon on August 15th 1947, on the very next day after Independence of Pakistan, Travancore declared its recogition. Travancore's political agent in Karachi announced that it will submit its credentials soon to legimately become as an Ambassador of Travancore to Pakistan. This action lead Pakistant to recognize Travancore, which irked and created fear among Indian leaders, that it could result in a bigger game play involving US, Pakistan and Britian using Travancore to meddle back into India's new Independence. So unlike Nepal, Indian Leaders wanted Travancore to get into Indian Boat

Another issue was Diwan Sir C.P was all set form group of nawabs like Nawab of Bhopal, Mysore Raja and Hyderabad Nizam to counter any Indian aggression. In event of forming such an alliance and using combined forces of these kingdoms, which secretly enjoy British support as well as Travancore's secret support of US, was felt to be a major threat to Indian Union, especially into south...........

However Diwan Sir C.P had serious difference with Nizam and he was not sure about support of other nawabs, barring Mysore Raja. So he didn't went strongly with this plan, but this intelligence report of India, was strong enough for Sadar to decide to go along with his plan to get Travancore into Indian boat, much before an alliance between US and Travancore could be formed

But I am damn sure, if US supported openly Travancore as promised, India won't go with its plan to annex Travancore. Unforunately US felt insecurity soon after Sir C.P's resignation and refused to extend its open support, which finally lead Travancore into India Union

But whether to laugh or not, if US supported Travancore and Travancore becoming a US Ally, like anyother US allies, it would surely a major country, just like how US supported West Germany or Japan made major strives after complete annahilation

With regards
Arun

Arun Mohan:
What I said is only what Lord Mountbatten felt........ Sree Chitra Thirunal, unlike other Royals, was a shy person..... In many functions after Independence, where he used to attend, he rarely address or speak openly............. So for any outsiders always his ADC was his mouth, though he has a strong mind and powerful visions...........

Perhaps his lonely childhood days, might have made him, less spoken type........  In those royals days, Chitra Thirunal rarely gave audience at Durbar. Rather Diwan used to hold Durbar on behalf of him. However the East Room of Kowidar Palace was one of strategic rooms, where Maharaja, his Mother Junior Maharani, his sister Queen Karthika Thirunal, 1st Prince GV Raja and a few trusted advisors along with Diwan holds the real durbar, where Maharaja makes his decisions.........

Its true, Chitra Thirunal used to delegate several of his powers to Diwan, his brother in law GV Raja, crown prince Uthradom Thirunal and several others.... Perhaps it might be the reason why he failed

But truly he was monitoring all things, right from his own room and made his decisions,but all jointly with Sir C.P, as he was his mouth and to some extend his mind......... Perhaps, that might resulted a tense moments for him, when he was left alone with C.P, which lead to signing into Indian Union

Antony Boban:
@ ആരുൻ മോഹൻ.

Soon on August 15th 1947, on the very next day after Independence of Pakistan, Travancore declared its recogition.


On June 20, 1947, Jinnah wired Iyer to say that Pakistan was “ready to establish relationship with Travancore which will be of mutual advantage”. The Dewan replied that since his State was taking steps to “maintain herself as an independent entity”, he proposed that a treaty be signed between the “independent Sovereign State” of Travancore and the Government of Pakistan.


Arun Mohan:
Yeah

it was true, August 15th 1947, automatically made Travancore as an Independent country as it didn't join with India at that time. So it has all legitimacy to recognize a country, using its own independent foreign policy power....... Thats why Travancore recognized Pakistan on August 15th, the day when TRAVANCORE became INDEPENDENT SOVEREIGN POWER. Pls note, on  this day, Travancore was not a party to standstill agreement, so naturally it was an independent state........

On this day, it was the Imperial Red Shanku Flag fluttering on Huzur Cutchery (today's Secretariat) Bldg just like any other day, another example, that on this day, India had no influence over Travancore......

Pakistan also announced its recognition towards 14 princely states on later days, which irked India too

With regards
Arun

Antony Boban:


Kenny Jacob:

രാജകുടുംബത്തിന്റെ മഹത്ത്വമൊന്നും ഞാനല്ല ഇവിടെ വിളമ്പിയത്. അന്നേരം കെന്നി ഒന്നും പറഞ്ഞതുമില്ല

I kept silent cos I dont know much about them. I

കെന്നി തെളിക്കുന്ന വഴിയെ ചർച്ച പോകണമെന്നൊക്കെ പറഞ്ഞാൽ ലേശം ബുദ്ധിമുട്ടുണ്ട്..


I did not try to control the discussion, All that I said was none of us can every predict what would have happened to Kerala if it were independent. It will be an endless argument. I am sure many will agree with me.

KM Mathews book is a total waste, he is too biased in his writings and portrays CP as cruel, power hungry and manipulative. His writing style is exactly that of Manorama when it reports a penvanibha case uncovered with a sting operation. The book is full of speculations allegations. Every action of CP is seen from a negative angle. (Eshtamillatha Achi tottathellam kuttam). 

AntonyBoban :
@ Kenny,
കെ.എം.മാത്യു അങ്ങനെ എഴുതുന്നതിൽ കര്യമുണ്ട്.
കാരണം സി.പി. ദേശസാൽകരിച്ച് ക്വ്യ്‌ലോൺ ബാങ്കിന്റെ ഡയറക്റ്ററായിരുന്നു ഇദ്ദേഹത്തിന്റെ പിതാവ് മമ്മാൻ മാപ്പിള.
കാശുപോയവർക്കു ദണ്ഡമില്ലാണ്ടിരുക്കുമോ?

KennyJacob:
Found an excellent read, shared to me by a friend on twitter.

http://pmn1974.blogspot.com/2009/04/blog-post.html


'എട്ടാമത്തെ മോതിര'ത്തിന്റെ ഒമ്പതു മുതല്‍ പതിനെട്ടുവരെ അധ്യായങ്ങള്‍ (110 പേജുകള്‍) വിനിയോഗിച്ചിരിക്കുന്നത് സി.പി. രാമ സ്വാമി അയ്യരെ ദുഷിക്കാനും കെ.സി. മാമ്മന്‍ മാപ്പിളയുടെ നിരപരാധിത്വം ആവര്‍ത്തിച്ചാവര്‍ത്തിച്ച് വ്യക്തമാക്കാനുമാണ്. ട്രാവന്‍കൂര്‍ നാഷനല്‍ ആന്റ് ക്വയിലോണ്‍ ബാങ്കിന്റെ തകര്‍ച്ചയും ഉടമസ്ഥരുടെ വിചാരണയും തടവുശിക്ഷയുമൊക്കെ പ്രതിപാദിക്കുമ്പോള്‍ സഹജമായ നയവും വിനയവും അഭിനയവും ഗ്രന്ഥകാരനെ വിട്ടുപിരിയുന്നു. സ്വരം പരുഷമാകുന്നു, വാക്കുകള്‍ക്കു മൂര്‍ച്ചകൂടുന്നു. വ്യാജരേഖയുണ്ടാക്കി ഇടപാടുകാരെ വഞ്ചിച്ചതിനാണ് മാമ്മന്‍ മാപ്പിളയെയും കൂട്ടരെയും വിചാരണചെയ്തു ശിക്ഷിച്ചത് എന്ന പ്രാഥമിക വസ്തുത വിസ്മരിക്കുന്നു.

പകരം, സി.പിയുടെ പൊലീസ്, സി.പിയുടെ കോടതി, സി.പിയുടെ പീനല്‍കോഡ്, സി.പിയുടെ ജയില്‍, സി.പി അനുകൂല ചരിത്രകാരന്മാര്‍ എന്നിവര്‍ക്കൊക്കെ നേരെ കുരച്ചു ചാടുന്നു. പ്രൊഫ. എ. ശ്രീധരമേനോനെപ്പോലും വിട്ടിട്ടില്ല. മനോരമ പൂട്ടിച്ചതിന്റെയും ബാങ്ക് തകര്‍ത്തതിന്റെയും ഉത്തരവാദിത്തം അമ്മ മഹാറാണിക്കാണെന്ന തിയറിയെ പാടേ നിരാകരിക്കുന്നു (മറിച്ചു തെളിയിക്കാനുള്ള വ്യഗ്രതകൊണ്ടാവണം മാര്‍ത്താണ്ഡവര്‍മ മഹാരാജാവിനെക്കൊണ്ട് മോതിരം പ്രകാശിപ്പിച്ചത്). തിരുവിതാംകൂറിന്റെ വ്യവസായ പുരോഗതിക്കുവേണ്ടി സി.പി. രാമസ്വാമി അയ്യര്‍ ഒരു ചുക്കും ചെയ്തില്ല എന്നു വാദിക്കുന്നു.

സത്യത്തില്‍, ഒമ്പതുമുതല്‍ പതിനെട്ടുവരെ അധ്യായങ്ങളില്‍ വിവരിക്കുന്ന സംഗതികളില്‍ മുക്കാല്‍പങ്കും കെ.എം. മാത്യുവിന് നേരിട്ട് അറിവുള്ള കാര്യങ്ങളല്ല. ഇതേ കാര്യങ്ങള്‍ ഇതിനേക്കാള്‍ വ്യക്തതയോടെ, കുറേക്കൂടി സത്യസന്ധമായി കെ.സി. മാമ്മന്‍ മാപ്പിളയുടെ 'ജീവിതസ്മരണകളി'ല്‍ പ്രതിപാദിച്ചിട്ടുള്ളതുമാണ്.

ബാങ്കുതട്ടിപ്പുകേസിലെ പ്രതികളെ എട്ടുകൊല്ലത്തെ തടവിനാണ് വിചാരണക്കോടതി ശിക്ഷിച്ചത്. അപ്പീല്‍ പരിഗണനയിലിരിക്കെ കെ.സി. ഈപ്പന്‍ മരിച്ചു. കെ.വി. വര്‍ഗീസിനെ ഹൈക്കോടതി വെറുതെവിട്ടു. ബാക്കി മൂന്നുപേരുടെയും ശിക്ഷ ശരിവെച്ചു. കെ.സി. മാമ്മന്‍ മാപ്പിളയും മകന്‍ കെ.എം. ഈപ്പനും നിരുപാധികം കുറ്റം സമ്മതിക്കുകയും ക്ഷമയാചിക്കുകയും അനാരോഗ്യം പരിഗണിച്ച് ജയില്‍വിമുക്തരാക്കണമെന്ന് അന്നദാതാവായ പൊന്നുതമ്പുരാനോട് താണപേക്ഷിക്കുകയും ചെയ്തു. മാപ്പപേക്ഷയില്‍ ചിത്തിര തിരുനാള്‍ തൃക്കൈവിളയാടി: 1941 സെപ്റ്റംബര്‍ 11ന് മാമ്മന്‍ മാപ്പിളയും മകനും ജയില്‍മോചിതരായി. താമസം മദ്രാസിലേക്കു മാറ്റി.

അവശേഷിച്ച പ്രതി, ചാലക്കുഴിയില്‍ സി.പി. മാത്തന്‍ കുറ്റം സമ്മതിച്ച് ക്ഷമായാചനം നടത്താന്‍ തയാറായില്ല. മാമ്മന്‍ മാപ്പിളയും മകനും തടികഴിച്ചിലാക്കിയ ശേഷവും അദ്ദേഹം പൂജപ്പുര ജയിലില്‍ ഉണ്ടതിന്നുകഴിഞ്ഞു. മാത്തന്റെ ഭാര്യ, അന്നത്തെ അഡ്വക്കറ്റ് ജനറല്‍ സര്‍ ബി.എല്‍. മിത്തറുടെ നിയമോപദേശം സഹിതം വൈസ്രോയിക്ക് ഹരജി കൊടുത്തു. വൈസ്രോയിയുടെ സമ്മര്‍ദത്താല്‍ മാത്തനും മോചിതനായി എന്നാണ് ചരിത്രം.

ഇനി കെ.എം. മാത്യുവിന്റെ ഭാഷ്യം കേള്‍ക്കുക. കുറ്റസമ്മതം, ക്ഷമായാചനം തുടങ്ങിയ പദങ്ങളൊന്നും അദ്ദേഹം കേട്ടിട്ടേയില്ല:

''കേസിനോടു ബന്ധപ്പെട്ട കാര്യങ്ങളോടൊപ്പം വിധിന്യായവും ചേര്‍ത്ത്, കെ.പി. ഏബ്രഹാം മുഖേന അയച്ച അഭ്യര്‍ത്ഥനയിലൂടെ സി.പി. മാത്തന്റെ പത്നി ഏലിയാമ്മ (കുഞ്ഞ്), ഫെഡറല്‍ കോടതിയിലെ റിട്ടയേഡ് ജഡ്ജി ബി.എല്‍. മിത്തറിനോട് വിധിയെക്കുറിച്ചുള്ള വിദഗ്ധ നിയമോപദേശം തേടി. വിശദമായ തെളിവുകളോടെ ബാര്‍വെല്ലും കെ.ജി. നായരും കെ.പി. ഏബ്രഹാമും നടത്തിയ വാദവും മറ്റും പരിശോധിച്ചു ബോധ്യപ്പെട്ട മിത്തറിന്റെ അഭിപ്രായം കേസിന് നിലനില്പില്ലെന്നും വിധി പക്ഷപാതപരമാണെന്നുമായിരുന്നു. വൈസ്രോയിക്കും ബന്ധപ്പെട്ട മറ്റുള്ളവര്‍ക്കും മിത്തറിന്റെ ആ അഭിപ്രായം മിസിസ് മാത്തന്‍ അയച്ചുകൊടുത്തു. സി.പി പ്രതീക്ഷിക്കാത്ത ഒരു നീക്കമായിരുന്നു ഇത്.

ഇതേത്തുടര്‍ന്ന്, കേസില്‍ വിധിന്യായം നടത്തിയ ജഡ്ജിമാര്‍ക്കെതിരെയും സി.പിക്കെതിരെയും കൊട്ടാരത്തിനെതിരായിപ്പോലും പൊതുജനങ്ങള്‍ക്കിടയിലും ബ്രിട്ടീഷ് അധികാരകേന്ദ്രങ്ങളിലും അഭിപ്രായ രൂപീകരണം ഉണ്ടാവുമെന്ന ഭീതിയില്‍, ശിക്ഷാകാലാവധി തീരുംമുന്‍പേ 1941 സെപ്തംബര്‍ 11ന് സി.പി. മാത്തനൊഴികെയുള്ള എല്ലാവരെയും വിട്ടയക്കുകയായിരുന്നു. സി.പി. മാത്തനെ വീണ്ടും പ്രകോപിപ്പിക്കുവാന്‍ വേണ്ടിയായിരുന്നു അപ്പച്ചനെയും മറ്റുള്ളവരെയും ആദ്യം വിട്ടയച്ചത്. ഇതില്‍ മാത്തന്‍ കുലുങ്ങില്ലെന്ന് ബോധ്യപ്പെട്ട സി.പി വൈകാതെ മാത്തനെയും വിട്ടയച്ചു.''

'സി.പി മാത്തനൊഴികെയുള്ള എല്ലാവരെയും,' 'അപ്പച്ചനെയും മറ്റുള്ളവരെയും' എന്നീ പ്രയോഗങ്ങള്‍ ശ്രദ്ധിക്കുക. സി.പി. മാത്തനെക്കൂടാതെ 10^15 പ്രതികളെങ്കിലും ഉണ്ടായിരുന്നു എന്ന പ്രതീതി സൃഷ്ടിക്കാനാണിത്. മാത്തനെ കൂടാതെ രണ്ടു പ്രതികളേ ജയിലിലുണ്ടായിരുന്നുള്ളൂ^ മാമ്മന്‍ മാപ്പിളയും മകന്‍ കെ.എം. ഈപ്പനും മാത്രം. അവര്‍ മാപ്പെഴുതിക്കൊടുത്ത് ഇറങ്ങിപ്പോകുകയും ചെയ്തു.



5 അഭിപ്രായ(ങ്ങള്‍):

ഉറുമ്പ്‌ /ANT said...
ചരിത്രത്തിലേക്കു തുറക്കുന്ന കൂടുതൽ ചർച്ച ഇവിടെ നടക്കുമെന്നു പ്രതീക്ഷിക്കുന്നു.
keralafarmer said...
അങ്ങിനെ തിരുവനന്തപുരം ബ്ലോഗേഴ്സ് ഗ്രൂപ്പില്‍ നടത്തിയ രഹസ്യ തര്‍ച്ച ഗ്രൂപ്പ് അംഗങ്ങളുടെ അനുവാദത്തോടെതന്നെ പബ്ലിക്കായി പ്രസിദ്ധീകരിച്ച ഉറുമ്പിന് അഭിനന്ദനങ്ങള്‍. നടക്കട്ടെ സത്യസന്ധമായ ചര്‍ച്ചകള്‍.
സി.കുഞ്ഞിക്കണ്ണന്‍ said...
നന്ദി. എന്തൊക്കെ അറിവുകള്‍!! ഈ ചരിത്രസത്യങ്ങള്‍ ഒന്നും തന്നെ പഴശ്ശിരാജ സിനിമയില്‍ പരാമര്‍ശിച്ചിട്ടു കൂടെയില്ല.
CrusaderHiFi said...
http://cprfoundation.org/otherpages/01-cpr.htm
Siva / കുമാര്‍ said...
Lot of info in this post. എന്ത് കൊണ്ട് ഈ വിവരങ്ങള്‍ മലയാളം വിക്കിയില്‍ ആരും ചേര്‍ക്കുന്നില്ല ! വെറും 2 പാരഗ്രാഫ് മാത്രമാണ് അവിടെയുള്ളത്. http://ml.wikipedia.org/wiki/C._P._Ramaswami_Iyer